ഈദ് മുബാറക്കിന് ആ സന്തോഷം പങ്കുവെച്ച് ഉണ്ണി മുകുന്ദന്‍! ഇത് “ഷെഫീക്കിന്റെ സന്തോഷം”!!

തന്റെ ഏറ്റവും പുതിയ സിനിമയായ ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത കൂടി ഓര്‍ത്തുകൊണ്ട് ഒരുപാട് സന്തോഷത്തോടെ തന്റെ സിനിമയുടെ പോസ്റ്റര്‍ പങ്കുവെയ്ക്കുന്നു എന്നാണ് ഉണ്ണി മുകുന്ദന്‍ പോസ്റ്റര്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയ പേജുകളില്‍ കുറിച്ചിരിക്കുന്നത്. നവാഗതനായ അനൂപ് പന്തളമാണ് ഉണ്ണി മുകുന്ദന്റെ ചിത്രം സംവിധാനം ചെയ്യുന്നത്.

ഉണ്ണി മുകുന്ദന്‍ ഫിലീംസിന്റെ ബാനറില്‍ അദ്ദേഹം തന്നെയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം, എല്‍ദോ ഐസക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത് നാഫല്‍ അബ്ദുള്ളയാണ്. ഷാന്‍ റഹ്‌മാനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമയില്‍ മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്,

സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരും മറ്റ് വേഷങ്ങള്‍ അവതരിപ്പിച്ച് എത്തുന്നു. പ്രവാസിയായ ഷെഫീക്ക് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ സിനിമ പറയുന്നത്. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ എന്ന വിഭാഗത്തിലായിരിക്കും ചിത്രം എത്തുക. അതേസമയം, ഉണ്ണി മുകുന്ദന്റെ അച്ഛനും ഈ സിനിമയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നുണ്ട്, ‘ഷെഫീക്കിന്റെ സന്തോഷം’.

ചിത്രത്തില്‍ അച്ഛനും അഭിനയിക്കുന്ന സന്തോഷം ഉണ്ണി മുകുന്ദന്‍ നേരത്തെ പങ്കുവെച്ചിരുന്നു. മേപ്പടിയാന്‍ എന്ന സിനിമയിലൂടെ മലയാള സിനിമാ ആസ്വാദകര്‍ക്കിടയില്‍ പുതിയൊരു ഇമേജ് ക്രിയേറ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ അടുത്ത കുടുംബ ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

Previous articleമീ ടൂ ആളുകള്‍ മിസ് യൂസ് ചെയ്യുന്നതായി തോന്നിയിട്ടില്ല, എന്ത് സംഭവിച്ചു എന്നതിലാണ് കാര്യം; ദീപ്തി സതി
Next article‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരായ പരാമര്‍ശം, മനുഷ്യസഹജമായ തെറ്റ്; ക്ഷമാപണവുമായി ഷാജി കൈലാസ്