അറബിയുടെ വേഷത്തില്‍ ഉണ്ണി മുകുന്ദന്‍..! ‘ഷെഫീക്കിന്റെ സന്തോഷം’ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്..!

മേപ്പടിയാന്‍ എന്ന സിനിമയ്ക്ക് ശേഷം ഉണ്ണിമുകുന്ദന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. ഇപ്പോഴിതാ സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത്. ഉണ്ണിമുകുന്ദന്‍ തന്നെയാണ് തന്റെ ഏറ്റവും പുതിയ സിനിമയുടെ പോസ്റ്റര്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. സിനിമയുടേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അതിലും വ്യത്യസ്തമായാണ് സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

അറബി വേഷത്തില്‍ ഒട്ടകപ്പുറത്ത് ഇരിക്കുന്ന ഉണ്ണിമുകുന്ദനെയാണ് പുതിയ പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. മോഷന്‍ പോസ്റ്റാണ് പങ്കുവെച്ചിരിക്കുന്നത്. നവാഗതനായ അനൂപ് പന്തളമാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദന് പുറമെ മലയാള സിനിമയിലെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ..

എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്.. ഉണ്ണി മുകുന്ദന്‍ പോസ്റ്റര്‍ പങ്കുവെച്ച് എത്തിയതോടെ നിരവധിപ്പേരാണ് പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. ഒരു സാധാരണ കുടുംബത്തില്‍പെട്ട പ്രവാസിയായ യുവാവിന്റെ കഥയാണ് ഈ സിനിമ പറയുക. ഉണ്ണി മുകുന്ദന്‍ തന്നെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന സിനിമ റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‌നര്‍ വിഭാഗത്തിലാണ് എത്തുന്നത്.

ഏഴാം കടലിനപ്പുറം മരുഭൂമിയിലും സന്തോഷകൊടുങ്കാറ്റായ് മാറട്ടെ ഷെഫീക്കിന്റെ സന്തോഷമെന്നാണ് ആശംസകള്‍ അറിയിച്ച് ആരാധകര്‍ കുറിയ്ക്കുന്നത്.

Previous articleരണ്ട് ആണ്‍മക്കളും പിന്നെ ഇതുവരെ കാണാത്തൊരു മകളും! അവള്‍ക്കിപ്പോള്‍ 12 വയസായിക്കാണും; മനസുതുറന്ന് സുധീറും പ്രിയയും
Next articleലാലണ്ണാ കൊട്ടണ്ണാ..! വൈറല്‍ വീഡിയോയ്ക്ക് പുറകില്‍ ആരാണെന്നോ..?