ഷിബുവും ഉഷയും അങ്ങനെ ഒന്നിച്ചു..!! ആശംസകളോടെ ആരാധകര്‍!!

ടോവിനോ നായകനായി എത്തിയ മിന്നല്‍ മുരളി എന്ന ചിത്രം കണ്ടു തീര്‍ന്നപ്പോഴും പ്രേക്ഷകരുടെ ഉള്ളില്‍ ഒരു നോവായി മാറിയ കഥയായിരുന്നു ഷിബുവിന്റേയും ഉഷയുടേയും പ്രണയ കഥ. മിന്നല്‍ മുരളിയെപ്പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ പ്രേക്ഷകര്‍ ആഘോഷമാക്കിയതും ചര്‍ച്ചയാക്കിയതും ഇവരുടെ പ്രണയ കഥയായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ ഒന്നിക്കാന്‍ കഴിയാതെ പോയ ഇരുവരും ജീവിതത്തില്‍ ഒന്നിക്കുന്നു എന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. സിനിമയിലെ നടന്‍ ആയിരുന്ന അജു തന്നെയാണ് ഇത് സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് പുറത്ത് വിട്ടത്. മിന്നല്‍ മുരളി റിലീസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് ഗുരു സോമസുന്ദരത്തിന്റെ വില്ലന്‍ വേഷവും, താരം അവതരിപ്പിച്ച ഷിബു എന്ന കഥാപാത്രത്തിന്റെ പ്രണയവും.

https://www.instagram.com/p/CYT_CnNPcbP/?utm_source=ig_web_copy_link

28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം സ്വന്തമാകുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഉഷയെ മരണം കൊണ്ടു പോയിരുന്നു. നടന്‍ അജു വര്‍ഗീസിന്റെ പോസ്റ്റ് ആണ് പ്രേക്ഷകരെ ഇപ്പോള്‍ ആശയക്കുഴപ്പത്തില്‍ ആക്കുന്നത്. ‘അങ്ങനെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ’ എന്ന ക്യാപ്ഷനോടെയാണ് ഉഷയേയും ഷിബുവിനേയും അവതരിപ്പിച്ച അഭിനേതാക്കളായ ഷെല്ലിയുടേയും ഗുരു സോമസുന്ദരത്തിന്റെയും ഫോട്ടോ പങ്കുവെച്ച് അജു കുറിച്ചിരിക്കുന്നത്. ഗുരു സോമസുന്ദരവും ഉഷയെ അവതരിപ്പിച്ച ഷെല്ലിയും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കുകയാണോ എന്നാണ് പലരുടെയും സംശയം.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ‘നന്ദി അജു’ എന്ന കമന്റും ഷെല്ലി പറഞ്ഞതോടെ പ്രേക്ഷകര്‍ സംശയത്തിലാണ്. ഇതോടെ ഗുരുവിനും ഷെല്ലിക്കും വിവാഹ മംഗളാശംസകള്‍ നേര്‍ന്നാണ് പ്രേക്ഷകര്‍ എത്തുന്നത്. ഇവര് ഒന്നിച്ചോ, ഇപ്പോ സമാധാനമായി, 28 വര്‍ഷത്തെ കാത്തിരിപ്പാണ് എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ എത്തുന്നത്. സിനിമയില്‍ ഒന്നിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജീവിതത്തില്‍ അവര്‍ ഒന്നിക്കുന്നു എന്ന സന്തോഷത്തിലാണ് ആരാധകര്‍.

 

Previous article“കോടികൾ ആവശ്യപ്പെട്ടു” കങ്കണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ കാമുകന്‍ രംഗത്ത്!!
Next articleഅനുഷ്‌കയുടെ തിരിച്ചു വരവ് ആഘോഷമാക്കി ആരാധകര്‍..!! ആ സിനിമ ഇതാണ്!