സീരിയലുകള്‍ നിരോധിക്കണമെന്ന് പറയുന്നവരോട് മറുപടിയുമായി ജിഷിന്‍ മോഹൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

സീരിയലുകള്‍ നിരോധിക്കണമെന്ന് പറയുന്നവരോട് മറുപടിയുമായി ജിഷിന്‍ മോഹൻ

shijin-mohan

മലയാള ടെലിവിഷന്‍ രംഗത്ത് സജീവമായി തിളങ്ങി നില്‍ക്കുന്ന താരമാണ് ജിഷിന്‍ മോഹന്‍. ഇപ്പോള്‍ സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുന്ന ഹിറ്റായ നിരവധി സീരിയലുകളിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ് ജിഷിന്‍. ഇതിനിടെ സീരിയലുകള്‍ നിരോധിക്കണമെന്ന് പറയുന്നവരോട് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

shijin-mohan

‘ക്യാമറക്കു മുന്നില്‍ മാത്രമല്ല, ക്യാമറക്കു പുറകില്‍ പ്രവര്‍ത്തിക്കുന്ന ഇവരുടെയും കൂടെ അധ്വാനത്തിന്റെ ഫലമാണ് ഓരോ സീരിയലും, സിനിമയും. സീരിയല്‍ നിര്‍ത്തണം എന്ന് മുറവിളി കൂട്ടുന്നവരോട് ഒരു വാക്ക്. നമ്മുടെ മാത്രമല്ല, ഇതുപോലുള്ള നാല്‍പത്തി അഞ്ചോളം പേരുടെ വരുമാന മാര്‍ഗ്ഗം കൂടിയാണ് ഓരോ

shijin-mohan

സീരിയലും. ഞാന്‍ അവരെയും അവരുടെ ജോലിയെയും ബഹുമാനിക്കുന്നു. പൂക്കാലം വരവായി എന്ന സീരിയല്‍ ലൊക്കേഷനില്‍ നിന്നും’ എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.

ലൊക്കേഷനില്‍ നിന്നും സംവിധായകന്‍, കോസ്റ്റിയൂമര്‍, ക്യാമറ ടീം എന്നിങ്ങനെ അണിയറ

shijin-mohan

പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള നിരവധി ചിത്രങ്ങളും ജിഷിന്‍ പങ്കുവെച്ചിരുന്നു. ജിഷിന്റെ പോസ്റ്റിന് താഴെ പിന്തുണയുമായി നിരവധി ആളുകളും എത്തിയിരുന്നു. ചിലര്‍ സീരിയലുകളുടെ സ്വഭാവത്തിലും കോസ്റ്റിയൂമിലും ചില മാറ്റങ്ങള്‍ വരണമെന്ന് ആഗ്രഹിക്കുന്നതായും നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

Trending

To Top
Don`t copy text!