കുഞ്ഞതിഥിയെ സ്വീകരിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ശിഖയും ഫൈസലും - മലയാളം ന്യൂസ് പോർട്ടൽ
Film News

കുഞ്ഞതിഥിയെ സ്വീകരിക്കാൻ ഉള്ള തയ്യാറെടുപ്പിൽ ശിഖയും ഫൈസലും

നിരവധി ആരാധകർ ഉള്ള ഗായികയാണ് ശിഖാ പ്രഭാകർ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ശിഖ ഗായകനും സംഗീത സംവിധായകനുമായ ഫൈസലിനെ വിവാഹം കഴിക്കുന്നത്മഹാരാജാസ് കോളേജിൽ വെച്ച് മൊട്ടിട്ട ഇരുവരുടെയും പ്രണയം അഞ്ചു വർഷങ്ങൾക്ക് ശേഷം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. ഇപ്പോൾ നിരവധി ആരാധകർ ഉള്ള ഒരു താര ജോഡികൾ കൂടിയാണ് ഇവർ. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം ആയിരുന്നു.2019 ൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകർ ഉള്ള ഇവരുടെ വിവാഹവും അൽപ്പം വ്യത്യസ്തയുള്ളതായിരുന്നു. റിയാലിറ്റി  ഷോയിൽ കൂടി പ്രസിദ്ധി നേടിയ ഗായിക ആയിരുന്നു ശിഖ.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് താൻ ഗർഭിണി ആണെന്ന വിവരം ശിഖ തന്റെ ആരാധകരെ അറിയിച്ചത് . വീ ആർ പ്രെഗ്നന്റ് എന്ന തലക്കെട്ടോടെ യാണ്ശി ഖ  തന്റെ സന്തോഷം ആരാധകരെ അറിയിച്ചത്, ഇപ്പോൾ മനോഹരമായ ഒരു മറ്റേർണിറ്റി ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഇരുവരും. കടലിന്റെ പശ്ചാതലത്തിൽ നിന്നുമുള്ള ചിത്രങ്ങൾ ആണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്. ശിഖ പങ്കുവെച്ച ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, അതി സുന്ദരി ആയിട്ടാണ് ശിഖ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്.

റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗറിലൂടെയാണ് ശിഖ പ്രേക്ഷകർക്ക് സുപരിചിതയായ ഗായികയായി മാറിയത്. പൂമരത്തിലെ ‘ഞാനും ഞാനുമെന്റാളും’ എന്ന ഗാനമാണ് ഫൈസൽ റാസിക്ക് പ്രശസ്തി നേടി കൊടുത്തത്. ഈ ഗാനം ആലപിച്ചതും സംഗീതം ചെയ്തതും ഫൈസൽ തന്നെയാണ്. മഹാരാജാസ് വരാന്തയിൽ വെച്ച് മൊട്ടിട്ട ശിഖയുടെയും ഫൈസലിൻെയും പ്രണയമാണ് ഒടുവിൽ വിവാഹത്തിൽ എത്തിയത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവീട്ടുകാരുടേയും സമ്മതത്തോടെയുള്ള വിവാഹം.

Trending

To Top