അതെ, ഞങ്ങൾ പ്രെഗ്നന്റ് ആണ്, സന്തോഷം പങ്കുവെച്ച് ശിഖയും ഫൈസലും!

നിരവധി ആരാധകർ ഉള്ള ഗായികയാണ് ശിഖാ പ്രഭാകർ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ശിഖ ഗായകനും സംഗീത സംവിധായകനുമായ ഫൈസലിനെ വിവാഹം കഴിക്കുന്നത്മഹാരാജാസ് കോളേജിൽ വെച്ച് മൊട്ടിട്ട ഇരുവരുടെയും പ്രണയം അഞ്ചു വർഷങ്ങൾക്ക് ശേഷം…

നിരവധി ആരാധകർ ഉള്ള ഗായികയാണ് ശിഖാ പ്രഭാകർ. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ശിഖ ഗായകനും സംഗീത സംവിധായകനുമായ ഫൈസലിനെ വിവാഹം കഴിക്കുന്നത്മഹാരാജാസ് കോളേജിൽ വെച്ച് മൊട്ടിട്ട ഇരുവരുടെയും പ്രണയം അഞ്ചു വർഷങ്ങൾക്ക് ശേഷം വിവാഹത്തിൽ കലാശിക്കുകയായിരുന്നു. ഇപ്പോൾ നിരവധി ആരാധകർ ഉള്ള ഒരു താര ജോഡികൾ കൂടിയാണ് ഇവർ. ഇരുവരുടെയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ആഘോഷം ആയിരുന്നു.

2019 ൽ ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. നിരവധി ആരാധകർ ഉള്ള  ഇവരുടെ വിവാഹവും അൽപ്പം വ്യത്യസ്തയുള്ളതായിരുന്നു. റീലിറ്റി ഷോയിൽ കൂടി പ്രസിദ്ധി നേടിയ ഗായിക ആയിരുന്നു ശിഖ. ഇപ്പോഴിതാ ഇരുവരും ഒരു സന്തോഷ വാർത്തയാണ് പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്.

ശിഖ അമ്മയാകാൻ പോകുന്ന വാർത്തയാണ് ഫൈസൽ പങ്കുവെച്ചിരിക്കുന്നത്. വീ ആർ പ്രെഗ്നന്റ്  എന്ന തലക്കെട്ടോടെ ശിഖയുടെ ചിത്രം ഫൈസൽ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. താരങ്ങളായ സിത്താര കൃഷ്ണകുമാര്‍, സയനോര, മജിസിയ ഭാനു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു കൊണ്ട് എത്തിയിട്ടുണ്ട്. ഇവരുടെ ആരാധകരും ആശംസകൾ അറിയിച്ച് എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താര ദമ്പതികൾക്ക് ആരാധകർ ഏറെയാണ്.