മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കുന്നത് അത്രമേൽ പാപമോ ?

റോഡപകടത്തിൽ മരണപ്പെട്ട തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായിരുന്ന കെ വി സുധാകരന്റെ ഭാര്യ ആണ് ഷിൽന സുധാകർ. ഭർത്താവ് മരണപ്പെട്ടെങ്കിലും കുഞ്ഞുങ്ങളെ പ്രസവിക്കണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചു കൊടുത്തട്ടിരിക്കുകയാണ് ഷിൽന. സുധാകർ വിടപറഞ്ഞ് ഒരുവർഷവും 30 ദിവസവും പിന്നിട്ട ദിവസം ഷിൽന ഇരട്ടകുട്ടികൾക്ക് ജന്മം നൽകി. കെ.വി.സുധാകരന്റെ മരണശേഷം ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിൽ ഐവിഎഫ് ചികിൽസയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്റെ ബീജത്തിൽ നിന്നാണ് ഇരട്ടപെൺകുട്ടികൾ പിറന്നത്. എന്നാൽ ആ തീരുമാനം എടുക്കു്മ്പോൾ പലരും തന്നോട് ഇത് ചെയ്യാനോ അത് പാപമല്ലേ എന്നൊക്കെ ചോദിച്ചു എന്ന് ഷിൽന വ്യക്തമാക്കുകയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂടി ആണ് ഷിൽന ഈ കാര്യങ്ങൾ തുറന്നു പി[പറയുന്നത്.

ഷിൽനയുടെ പോസ്റ്റ് ഇങ്ങനെ

മാഷ് പോയതിനുശേഷം ചിന്തിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള ആർജ്ജവം കൈവന്ന ശേഷം ഞാനെടുത്ത ഏറ്റവും ആദ്യത്തെ തീരുമാനം മാഷ്ടെ കുട്ടികളെ പ്രസവിക്കണം എന്നുള്ളതായിരുന്നു.എൻറെ ജീവിതത്തിൽ ഇന്നോളമുള്ളതിൽ ഏറ്റവും ഉചിതവും ശരിയുമായിരുന്നു അതെന്നു ഇന്നും ഞാൻ ഉറച്ചുറച്ചു വിശ്വസിക്കുന്നു..ചികിത്സ തുടരാൻ തീരുമാനിച്ചപ്പോൾ എൻറെ ഏറ്റവും എടുത്തവർ എന്നോട് ചോദിച്ച ഒരേ ഒരു ചോദ്യം ,അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ അറിഞ്ഞുകൊണ്ട് തീരുമാനിക്കുന്നത് അവരോടു ജീവിതകാലം മുഴുവൻ ചെയ്യുന്ന പാപമല്ലേ എന്നാണ്..ആഴത്തിൽ ചിന്തിക്കുമ്പോൾ പ്രിയപ്പെട്ടവർ അങ്ങനെ ചോദിച്ചതിൽ തെല്ലും അതിശയപ്പെടാനില്ല..

പക്ഷെ മാഷെ വീണ്ടും ഭൂമിയിലേക്ക് കൊണ്ടുവരാൻ അതല്ലാതെ മറ്റു മാർഗങ്ങൾ എൻറെ മുന്നിലില്ലായിരുന്നു.. കുഞ്ഞുങ്ങളെ കിട്ടുമോ എന്നുള്ളത് പോലും അത്രയേറെ അനിശ്ചിതത്വം നിറഞ്ഞതായിരുന്നു.അതിനായി ഞാൻ തുഴഞ്ഞ സങ്കടക്കടലുകൾ വിവരിക്കുക തന്നെ അസാധ്യമാണ്..സിസേറിയനുവേണ്ടി തീയേറ്ററിൽ കയറ്റും മുൻപ് മാഷ് അവിടുണ്ടെന്നു ഞാൻ മനസുകൊണ്ട് സങ്കൽപ്പിച്ചു ,കുഞ്ഞുങ്ങളെ ആദ്യമായി വാരിയെടുക്കുമ്പോൾ മാഷ്ടെ മുഖത്തു വിരിയുന്ന സന്തോഷവും ഞാൻ മനക്കണ്ണിൽ കണ്ടു..അച്ഛൻ എന്നൊരു ബിംബം ഇല്ലാത്തൊരു ലോകത്തേക്കാണ് എൻറെ കുട്ടികൾ ജനിച്ചു വീണത്.വളർച്ചയുടെ ഓരോ ഘട്ടങ്ങൾ പിന്നിടുമ്പോൾ സന്തോഷിക്കാനോ ,വാവിട്ടു കരയുമ്പോൾ ഒന്ന് കൈ മാറി എടുക്കാനോ അങ്ങനെ ഒരാളേ അവരുടെ ജീവിതത്തിലില്ല.

Related posts

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി കുടുംബം…!!

WebDesk4

നിങ്ങൾക്ക് അറിയുമോ ലോകത്ത് ഏറ്റവും കൂടുതൽ ആയുസുള്ള ആളുകൾ ഏത് രാജ്യത്താണെന്ന് ?

WebDesk

രേഷ്മയുടെ കണ്ണിൽ മുളക് തേച്ച രജിത് കുമാറിനെ ബിഗ്‌ബോസ് വീട്ടിൽ നിന്നും പുറത്താക്കി

WebDesk4

എൻ്റെ ജെട്ടി ചലഞ്ച്, സ്വന്തം ജെട്ടിയുടെ ഫോട്ടോയുമായി കനി കുസൃതി!

WebDesk4

കുഞ്ഞിന്റെ പേരിടൽ ചടങ്ങ് ആഘോഷമാക്കി അമ്പിളിയും ആദിത്യനും

WebDesk4

ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന തന്‍റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തവയാണെന്ന് ഹന്‍സിക

WebDesk

അന്നും ഇന്നും ഞങ്ങൾ ഒരുപോലെ !! നൊമ്പരമായി ചിരഞ്ജീവി സര്‍ജയുടെ അവസാന പോസ്റ്റ്

WebDesk4

അയാൾ കാരണം ഞാൻ കോളേജിൽ നാണം കെട്ടു !! തന്നെ ശല്ല്യം ചെയ്ത് ആരാധകനെ പറ്റി അഹാന

WebDesk4

സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !!

WebDesk4

ഒൻപതാം ക്ലാസ്സുകാരി മഞ്ജുവിന്റെ ഒരു പഴയ പത്ര കട്ടിങ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്

WebDesk4

ലച്ചുവിന് പിന്നാലെ പാറുക്കുട്ടിയും; പാറുക്കുട്ടി ഉപ്പും മുളകിലും നിന്ന് പിന്മാറാനുള്ള കാരണം

WebDesk4

65 വയസ്സുള്ള നിർമ്മാതാവ് ടോപ് ഊരാൻ ആവശ്യപ്പെട്ടു, നടിയുടെ വെളിപ്പെടുത്തൽ

WebDesk4