നീ ഇതൊന്നു പുറത്തെടുക്കാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ! - മലയാളം ന്യൂസ് പോർട്ടൽ
Film News

നീ ഇതൊന്നു പുറത്തെടുക്കാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ!

Shilpa Bala about Manikuttan

ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ് ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്. അടുത്ത കാലത്ത് ആണ് ശിൽപ്പ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. വ്യത്യസ്തമായ പ്രമേയവുമായാണ് താരം ഓരോ തവണയും ആരാധകർക്ക് മുന്നിൽ വീഡിയോകളുമായി എത്താറുള്ളത്. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ ശിൽപ്പ പങ്കുവെച്ച ഒരു സ്റ്റോറി ആണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ്സിൽ മത്സരിക്കുന്ന മണിക്കുട്ടൻ കുറിച്ചായാണ് ശില്പ സ്റ്റോറി പങ്കുവെച്ചത്.

കഴിഞ്ഞ ആഴ്ച നടന്ന വീക്കിലി ടാസ്ക്കിൽ മണിക്കുട്ടൻ കാഴ്ചവെച്ച മനോഹരമായ പ്രകടനത്തെ അഭിനന്ദിച്ച് കൊണ്ടാണ് ശിൽപ്പ എത്തിയിരിക്കുന്നത്. സർവ്വകലാശാല എന്ന വീക്കിലി ടാസ്ക്കിൽ ഹെലികോപ്റ്റന്‍ ലൂയിസ്, സൈക്കിള്‍ ലൂയിസ് എന്നൊക്കെ അറിയപ്പെടുന്ന ലൂയിസ് വിന്‍സെന്റ് എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടൻ അവതരിപ്പിച്ചത്. എൺപതുകളിലെ കോളേജ് ജീവിതം ആയിരുന്നു പരുപാടിയിൽ അവതരിപ്പിക്കേണ്ടിയിരുന്നത്. ടാസ്ക്കിൽ ഉടനീളം മണിക്കുട്ടന്റെ കഥാപാത്രം നിറഞ്ഞു നിൽക്കുകയായിരുന്നു. കോളേജിലെ ഒരു അലമ്പ് ചെറുക്കാനായി മണിക്കുട്ടൻ ടാസ്ക്കിൽ ഉടനീളം കഴിയുകയായിരുന്നു.

‘മോനെ മണികുട്ടാ, ഞങ്ങൾക്ക് അറിയാവുന്ന ചെക്കൻ ഇതാണ്, നിങ്ങൾ അത് പുറത്തെടുക്കാൻ കാത്തിരിക്കുക ആയിരുന്നു’ എന്നാണ് മണിക്കുട്ടനെക്കുറിച്ച് ശില്പ ബാല കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഒരുപാട് മനോഹരമായ എപ്പിസോഡുകൾ ആയിരുന്നു വീക്കിലി ടാസ്ക്കിൽ നടന്നത് എന്നും ശിൽപ്പ കുറിച്ചു. ശില്പയും മണികുട്ടനും അടുത്ത സുഹൃത്തുക്കൾ ആണെന്ന് ശിൽപ്പയുടെ ഈ പോസ്റ്റിൽ നിന്ന് മനസ്സിലാക്കാം. നിരവധി ആരാധകരെയാണ് മണിക്കുട്ടൻ പരുപാടിയിൽ കൂടി സ്വന്തമാക്കിയിരിക്കുന്നത്. മനോഹരമായ പ്രകടനം കാഴ്ചവെച്ച് പരുപാടിയിൽ മുന്നേറുന്ന ഒരു മത്സരാർത്ഥി കൂടിയാണ് മണിക്കുട്ടൻ.

Trending

To Top
Don`t copy text!