ശിൽപ ബാലയുടെ ഡയപ്പർ ബാഗിൽ എന്തൊക്കെയാണ് ഉള്ളതെന്ന് കാണണ്ടേ? - മലയാളം ന്യൂസ് പോർട്ടൽ
Film News

ശിൽപ ബാലയുടെ ഡയപ്പർ ബാഗിൽ എന്തൊക്കെയാണ് ഉള്ളതെന്ന് കാണണ്ടേ?

shilpa bala new video

ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ് ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്. അടുത്ത കാലത്ത് ആണ് ശിൽപ്പ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല മുരളി തുടങ്ങിയ താരങ്ങൾ ചേർന്നായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധേയമായിരുന്നു. നിരവധി പേരാണ് താരത്തിന്റെ പുതിയ ചാനലിന് ആശംസകൾ അറിയിച്ച് വന്നത്. ചാനലിൽ താരം പങ്കുവെക്കുന്ന വീഡിയോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്നും വ്യത്യസ്തമായ പ്രമേയവുമായി പ്രേഷകരുടെ മുന്നിൽ വരാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ അത്തരത്തിൽ പുതിയ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഡയപ്പർ ബാഗിൽ എന്തൊക്കെയാണ് ഉള്ളതെന്ന് തുറന്ന് കാണിക്കുകയാണ്  ശിൽപ്പ തന്റെ പുതിയ വിഡിയോയിൽ കൂടി. മക്കളുമൊത്ത് യാത്ര പോകുമ്പോൾ തന്റെ ബാഗിൽ കരുതുന്ന സാധനങ്ങൾ എന്തൊക്കെയാണെന്നും അതിന്റെ കാരണങ്ങളുമാണ് ശിൽപ്പ തന്റെ പുതിയ വിഡിയോയിൽ കൂടി ആരാധകരുമായി പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്. നിരവധി പേര് ആവിശ്യപെട്ടതിന്റെ തുടർന്നാണ് തന്റെ മൂന്ന് വയസ്സുള്ള മകളുമായി യാത്ര പോകുമ്പോൾ ശിൽപ്പ ബാഗിൽ കരുതുന്ന സാധനങ്ങൾ എന്തൊക്കെ ആണെന്നുള്ളതിന്റെ വീഡിയോ ഇട്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് മികച്ച അഭിപ്രായങ്ങളുടെ എത്തുന്നത്.

ഒരിക്കൽ താൻ മക്കളുമൊത്ത് ബാംഗ്ലൂരിൽ നിന്ന് ചെന്നൈക്ക് വിമാന മാർഗം വഴി പോയപ്പോൾ ഒരു മണിക്കൂർ കൊണ്ട് ചെന്നൈയിൽ എത്തേണ്ട ഫ്ലൈറ്റ് 4 മണിക്കൂർ എയറിൽ കറങ്ങിയിട്ട് കാലാവസ്ഥ വ്യതിയാനം കാരണം തിരിച്ച് ബാംഗ്ലൂർ തന്നെ ലാൻഡ് ചെയ്തുവെന്നും ആ നാല് മണിക്കൂർ തന്റെ മകളുമായി തനിക് ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നുവെന്നും താരം പറഞ്ഞു.

കടപ്പാട്: Yours Truly Shilpa Bala

Trending

To Top
Don`t copy text!