വയനാട്ടിൽ കുടുംബത്തോടൊപ്പം അവധിയാഘോഷിച്ച് ശിൽപ ബാല, വിഡിയോ കാണാം - മലയാളം ന്യൂസ് പോർട്ടൽ
Film News

വയനാട്ടിൽ കുടുംബത്തോടൊപ്പം അവധിയാഘോഷിച്ച് ശിൽപ ബാല, വിഡിയോ കാണാം

ടെലിവിഷന്‍ അവതാരകമാരില്‍ വളരെ കുറച്ച് കാലം കൊണ്ട് തന്നെ ജനപ്രീതി സ്വന്തമാക്കിയ അവതാരകയാണ് ശില്‍പ ബാല. ഭാവന, സയനോര, ഷഫ്‌ന, തുടങ്ങിയ നടിമാരുമൊക്കെയായിട്ടുള്ള സൗഹൃദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും ശില്‍പയും വാര്‍ത്തകളില്‍ നിറയാറുള്ളത്. അടുത്ത കാലത്ത് ആണ് ശിൽപ്പ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത്. ഭാവന, രമ്യ നമ്പീശൻ, സയനോര, മൃദുല മുരളി തുടങ്ങിയ താരങ്ങൾ ചേർന്നായിരുന്നു. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധേയമായിരുന്നു. നിരവധി പേരാണ് താരത്തിന്റെ പുതിയ ചാനലിന് ആശംസകൾ അറിയിച്ച് വന്നത്. ചാനലിൽ താരം പങ്കുവെക്കുന്ന വീഡിയോകൾക്കും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോൾ വയനാട്ടിൽ തന്റെ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം, തന്റെ യൂട്യൂബ് അക്കൗണ്ടിൽ കൂടിയാണ് താരം വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്,   വളരെ പെട്ടെന്നാണ് താരത്തിന്റെ വീഡിയോ  ശ്രദ്ധ നേടിയത്, നിരവധി പേരാണ് താരത്തിന്റെ വയനാടൻ ട്രിപ്പിന്റെ വീഡിയോയ്ക്ക് കമെന്റുമായി എത്തിയിരിക്കുന്നത് ,

സൂപ്പര്‍ കൂള്‍ ഗേളില്‍ നിന്നും സൂപ്പര്‍ മോമിലേക്കുള്ള തന്റെ മാറ്റത്തെ കുറിച്ച് പലപ്പോഴും ശിൽപ്പ തുറന്നുപറഞ്ഞിട്ടും ഉണ്ട്. വിവാഹവും, അധികം വൈകാതെ മകൾ ഉണ്ടായതും എല്ലാം ഭാഗ്യമായിട്ടാണ് അവതാരകയും നടി കൂടിയായ ശിൽപ്പ കരുതിയിട്ടുള്ളത്. അതുകൊണ്ടുതന്നെ,തന്റെജീവിതത്തിൽ കുടുംബം കഴിഞ്ഞാണ് മറ്റെല്ലാം എന്ന് ശിൽപ്പ പങ്ക് വയ്ക്കുന്ന പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്.

വിവാഹ ശേഷം കുടുംബജീവിതത്തിന്റെയും ജോലി തിരക്കുകളിലും ആണ് താരം. ഡോ.വിഷ്ണു ഗോപാൽ ആണ് താരത്തിന്റെ ജീവിത പങ്കാളി. വിഷ്ണുവും രണ്ടു വയസ്സുകാരി മകൾ യാമിയുമാണ് ഇപ്പോൾ ശിൽപയുടെ ലോകം. മകളുടെ വിശേഷങ്ങളും കുടുംബജീവിതത്തിന്റെ സന്തോഷങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയയില്‍ പങ്കുവയ്ക്കുക പതിവാണ്.

Trending

To Top