തകര്‍ന്നു എന്ന് കരുതിയ ദാമ്പത്യം! ഇന്നും ആ വാക്ക് പാലിച്ച് ശില്‍പ്പ ഷെട്ടി

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നടിയാണ് ശില്‍പ്പ ഷെട്ടി. സിനിമാ ജീവിതത്തിലെ തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം കുടുംബ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ ശില്‍പ്പയെ വേട്ടയാടിയിരുന്നു.…

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയ നടിയാണ് ശില്‍പ്പ ഷെട്ടി. സിനിമാ ജീവിതത്തിലെ തന്റെ അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സ്വന്തം കുടുംബ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ ശില്‍പ്പയെ വേട്ടയാടിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അശ്ലീലച്ചിത്ര നിര്‍മ്മാണ കേസിനെ തുടര്‍ന്ന് ശില്‍പ്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതോടെ നിരവധി വാര്‍ത്തകളാണ് പുറത്ത് വന്നത്. അതില്‍ പ്രധാന ചര്‍ച്ചാ വിഷയം ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ചായിരുന്നു.

പോണ്‍ വിവാദത്തില്‍ രാജ് കുന്ദ്ര പിടിയിലായതോടെ ശില്‍പ്പയും രാജ് കുന്ദ്രയും വിവാഹമോചിതരാകും എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാദങ്ങളെയെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട്, ജയിലില്‍ നിന്ന് പുറത്ത് വന്ന രാജ് കുന്ദ്രയ്‌ക്കൊപ്പം വീണ്ടും സന്തോഷകരമായ ജീവിതം നയിക്കുകയാണ് ശില്‍പ്പ. ഇതിനിടയില്‍ ദാമ്പത്യ ജീവിതത്തിന്റെ പന്ത്രണ്ട് വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ് താരദമ്പതികള്‍. തന്റെ പങ്കാളിക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് ശില്‍പ്പ ഷെട്ടി പങ്കുവെച്ച കുറിപ്പും പഴയകാല ഫോട്ടോകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. വിവാഹ ചിത്രങ്ങളുടെ കൊളാഷ് പങ്കുവച്ചുകൊണ്ടുള്ള ശില്‍പ്പയുടെ പോസ്റ്റ് ഇങ്ങനെയായിരുന്നു…

”പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ദിവസം… ഈ നിമിഷം ഞങ്ങള്‍ രണ്ട് പേരും വാഗ്ദാനം ചെയ്ത ആ സത്യം ഇന്നും പാലിക്കുന്നു. നല്ലതും സമയങ്ങള്‍ ഒരുമിച്ച് പങ്കിടാനും, ചീത്ത സമയങ്ങള്‍ ഒരുമിച്ച് സഹിക്കാനും സ്‌നേഹത്തില്‍ വിശ്വസിക്കാനും..ദൈവം കാണിച്ച വഴിയില്‍ എപ്പോഴും… എന്നും എല്ലാം ദിവസവും… പന്ത്രണ്ട് വര്‍ഷങ്ങള്‍ എണ്ണുന്നില്ല…വാര്‍ഷിക ആശംസകള്‍ കുക്കീ. ഇനിയും ഒരുപാട് മഴവില്ലുകള്‍…ചിരികള്‍.. നാഴിക കല്ലുകള്‍.. നമ്മുടെ വിലപ്പെട്ട സ്വത്തുക്കള്‍.. നമ്മുടെ കുട്ടികള്‍… ഞങ്ങള്‍ക്കൊപ്പം നിന്ന അഭ്യുദയകാംക്ഷികള്‍ക്ക് നന്ദി” എന്നാണ് ശില്‍പയുടെ കുറിപ്പ്. ഇരുവരുടെയും വിവാഹ മോചനത്തെ കുറിച്ച് പലതരം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു എങ്കിലും അതിനെല്ലാം ഉത്തരമായാണ് ശില്‍പ്പ ഷെട്ടിയുടെ പോസ്റ്റ് എത്തിയത്.