പച്ചപ്പയര്‍ കഴിക്കാറുണ്ടോ? ഗുണങ്ങളെ കുറിച്ച് വിവരിച്ച് ശില്‍പ ഷെട്ടി

ഫിറ്റ്നസിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി. ആരാധകര്‍ക്കായി ഹെല്‍ത്ത് ടിപ്‌സുകളും നടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പച്ചപ്പയര്‍ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിവരിച്ച് പോസ്റ്റിട്ടിരിക്കുകയാണ് ശില്‍പ.…

ഫിറ്റ്നസിന്റെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും അതീവ ശ്രദ്ധാലുവാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി. ആരാധകര്‍ക്കായി ഹെല്‍ത്ത് ടിപ്‌സുകളും നടി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പച്ചപ്പയര്‍ കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് വിവരിച്ച് പോസ്റ്റിട്ടിരിക്കുകയാണ് ശില്‍പ.

പ്രോട്ടീനുകള്‍, ഫൈബര്‍, ധാതുക്കള്‍ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് പച്ചപ്പയര്‍. കൂടാതെ, വിറ്റാമിന്‍ ബി കോംപ്ലക്സിന്റെ കലവറ കൂടിയാണ് പച്ചപ്പയര്‍ എന്നും ശില്‍പ പോസ്റ്റിലൂടെ പറയുന്നു. ‘നിങ്ങള്‍ ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഒരു പക്ഷേ പച്ചപ്പയര്‍ ആയിരിക്കില്ല നിങ്ങളുടെ മനസ്സില്‍ ആദ്യം ഓടി എത്തുന്നത്. എന്നാല്‍, അല്‍പം പരിശ്രമിച്ചാല്‍ ഇവയെ രുചികരമായ ഭക്ഷണമാക്കി മാറ്റാന്‍ കഴിയും’ എന്ന് ശില്‍പ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിക്കുന്നു.

https://www.instagram.com/p/CZtqDI8g0XK/?utm_source=ig_embed&ig_rid=62b45750-a69d-4764-9499-2c33c1d57ec5

സിംപിള്‍ സോള്‍ഫുള്‍ ആപ്പ് എന്ന തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ശില്‍പ ഗ്രീന്‍പീസ് അഥവാ പച്ചപ്പയറിന്റെ ഗുണങ്ങള്‍ വിശദീകരിച്ചത്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് ആഴ്ചയില്‍ ഒരു ദിവസം ‘ചീറ്റ് ഡേ’ ആയി നീക്കിവെച്ചിട്ടുണ്ട് ശില്‍പ.