ലെസ്ബിയന്‍, ഗേ വിഭാഗത്തില്‍പെട്ടവരെ കൗണ്‍സിലിംഗ് വഴി നോര്‍മലാക്കാന്‍ പറ്റുമോ..? ഉത്തരം ഇതാ..!

കുറച്ച് ദിവസം മുന്‍പാണ് ലെസ്ബിയന്‍ കപ്പിളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അനുമതി പരമോന്നത നീതിപീഠമായ കോടതി അനുവദിച്ച് നല്‍കിയത്. വീട്ടുകാരുടെ എതിര്‍പ്പ് അങ്ങേയറ്റമായിരുന്നിട്ടും കോടതി വിധിയാണ് ഇവര്‍ക്ക് തണലായത്. പലപ്പോഴും ഇത്തരം സാഹചര്യത്തെ അതിന്റെ രീതിയില്‍ എടുക്കാന്‍ സമൂഹത്തിലെ ചിലര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല.

കൗണ്‍സിലിംഗ് വഴി ലെസ്ബിയന്‍/ഗേ വിഭാഗത്തില്‍ പെട്ടവരെ നോര്‍മല്‍ ആക്കാന്‍ പറ്റുമോ? എന്ന ചോദ്യം ഇപ്പോഴും സമൂഹത്തില്‍ ഉയരുന്നു എന്നും എന്താണ് ഈ ചോദ്യത്തിനുള്ള ഉത്തരം എന്നും ഡോ.ഷിം അസീസ് ഇപ്പോള്‍ തന്റെ പോസ്റ്റിലൂടെ പറയുകയാണ്.ആദ്യമായി ഇവര്‍ പറയുന്നത്. ഈ ചോദ്യം തന്നെ അടിസ്ഥാനപരമായി തെറ്റാണ് എന്നാണ്.

നോര്‍മല്‍ എന്ന് ഭൂരിപക്ഷവും കരുതുന്ന ഹെറ്ററോസെക്ഷ്വാലിറ്റി അഥവാ മറ്റൊരു ജെന്‍ഡറില്‍ പെട്ട വ്യക്തിയോട് തോന്നുന്ന ആകര്‍ഷണം പോലെ തന്നെ നോര്‍മലായ മറ്റൊന്നാണ് ഹോമോസെക്ഷ്വാലിറ്റി അഥവാ ഒരേ ജെന്‍ഡറിലുള്ള വ്യക്തിയോട് തോന്നുന്ന ആകര്‍ഷണവുമെന്ന് ഡോക്ടര്‍ കുറിപ്പിലൂടെ വ്യക്തമാക്കുന്നു. ഒരു ഹെറ്ററോ സെക്ഷ്വല്‍ ആയ ഒരാളെ കൗണ്‍സില്‍ ചെയ്ത് ഗേ അല്ലെങ്കില്‍ ലെസ്ബിയന്‍ ആക്കാന്‍ സാധിക്കില്ലെന്നത് പോലെ തന്നെയാണ്.. ലെസ്ബിയന്‍/ഗേ വിഭാഗത്തില്‍ പെട്ടവരെ കൗണ്‍സിലിംഗോ അത്തരം ഏതെങ്കിലും മാര്‍ഗ്ഗങ്ങളോ വഴി ഹെട്രോസെക്ഷ്വല്‍ ആക്കാനും പറ്റില്ല എന്ന വസ്തുത.

ഒരാളുടെ സെക്ഷ്വല്‍ ഓറിയന്റേഷന്‍ ആ വ്യക്തിയുടെ ജനിതകം, ഹോര്‍മോണ്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണ്. മാറ്റാന്‍ വേണ്ടി അസാധാരണമായ ഒന്നി ഇതില്‍ ഇല്ല എന്നും പങ്കാളിയെ തിരഞ്ഞെടുക്കുന്നത് ബന്ധപ്പെടാനും കുട്ടികളെ ഉണ്ടാക്കാനും വേണ്ടി മാത്രമല്ലെന്നും ഡോ. ഷിംന ഈ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നു.

ഒരു കല്യാണം കഴിഞ്ഞാല്‍ ഒക്കെ ശര്യാവും എന്നൊക്കെ ചിന്തിക്കുന്നവരോട് ഈ തെറ്റിദ്ധാരണ രണ്ട് പേരുടെ ജീവിതം കളയും എന്നും ഈ കുറിപ്പില്‍ ഓര്‍മ്മിപ്പിക്കുന്നു.

Aswathy