ബിഗ് ബോസ് സീസണ്‍ 2 വില്‍ ഷൈൻ നിഗം!! സത്യാവസ്ഥ ഇതാണ്!! - മലയാളം ന്യൂസ് പോർട്ടൽ
Film News

ബിഗ് ബോസ് സീസണ്‍ 2 വില്‍ ഷൈൻ നിഗം!! സത്യാവസ്ഥ ഇതാണ്!!

ഷൈൻ നിഗം ഇപ്പോൾ നിർണായക ഘട്ടത്തിപ്പിൽ കൂടിയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പ്രൊഡ്യൂസർ സംഘടന ഷൈനു വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഈ അവസരത്തിൽ തന്റെ കരിയർ ഇനി എന്താകും എന്ന ഒരു ചോദ്യം ഷൈന് നേരെ ഉയരുന്നുണ്ട്. ഈ അവസ്ഥയിൽ ബിഗ് ബോസിൽക്കൂടി തന്റെ നിരപരാധിത്യം തെളിക്കാൻ പറ്റും എന്ന വിശ്വാസത്തിലാണ് ഷൈൻ.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ബിഗ് ബോസ് വീണ്ടും മലയാളി പ്രേക്ഷകരുടെ സ്വീകരണ മുറിയില്‍ എത്തുന്നത്. മലയാളത്തിനു പുറമേ ഇന്ത്യന്‍ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ഹിന്ദിയില്‍ സല്‍മാന്‍ഖാനാണ് ഷോയുടെ അവതാരകന്‍ തമിഴില്‍ കമല്‍ ഹാസന്‍. തുടക്കത്തില്‍ ബിഗ് ബോസിന്റെ മലയാളം ആദ്യഭാഗത്തിന് രണ്ട് അഭിപ്രായമായിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിന്തോറും ഷോയെ കുറിച്ചുളള അഭിപ്രായവും മാറുകയായിരുന്നു.ബിഗ് ബോസിന്റെ ആദ്യ ഭാഗം അവസാനിക്കുമ്ബോള്‍ മികച്ച ഓഡിയന്‍സിനെയായിരുന്നു ഷോ സ്വന്തമാക്കിയത്.

മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ ബിഗ് ബോസ്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയുടെ രണ്ടാം സീസണ്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ആദ്യ ഭാഗത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ജനുവരി 5 ഞായറാഴ്ച വൈകുന്നേരം 6 മണിക്കാണ് ബിഗ് ബോസ് 2 സീസണിന്‍ ആഘോഷത്തോടെ ആരംഭിക്കുന്നത്.

shine nigam

ആദ്യ സീസണിലേത് പോലെ നടന്‍ മോഹന്‍ലാല്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അവതാരകനായി എത്തുക. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ബിഗ് ബോസ് മലയാളത്തില്‍ ആരംഭിക്കുന്നത്. ഷോ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇപ്പോഴും മത്സരാര്‍ഥികള്‍ ഇരുട്ടിന്റെ മറവില്‍ തന്നെയാണ്. ചില പേരുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴിത ബിഗ്ബോസില്‍ നടന്‍ ഷെയിന്‍ നിഗം എത്തുന്നു എന്നുളള വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

ബിഗ്ബോസില്‍ എത്തുന്നവര്‍
സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന വ്യത്യസ്തമായ 16 പേരാണ് ബിഗ് ബോസില്‍ എത്തുന്നത്. ഷോയുടെ പ്രഖ്യാപനം മുതല്‍ സമൂഹമാധ്യമങ്ങളില്‍ സിനിമ സീരിയല്‍ താരങ്ങള്‍, സമൂഹിക പ്രവര്‍ത്തകര്‍, എന്നീ മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന നിരവധി പേരുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അണിയറ പ്രവര്‍ത്തകരില്‍ നിന്ന് കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

നടന്‍ ഷെയിന്‍ നിഗത്തിന്റെ പേരും സമൂഹമാധ്യമങ്ങളില്‍ ഉയര്‍‌ന്നിരുന്നു. താരത്തിന്റെ ബിഗ് ബോസ് എന്‍ട്രിയെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിത ഷെയിന്റെ റിയാലറ്റി ഷോയിലേയ്ക്കുള്ള എന്‍ട്രിയെ കുറിച്ചുളള ചിത്രം ലഭിച്ചിരിക്കുകയാണ്. താരവുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഷെയിന്‍ ബിഗ് ബോസില്‍ ഉണ്ടാകില്ലെന്നാണ് ലഭിക്കുന്ന വിവരം. ഏഷ്യനെറ്റാണ് ഇതു സംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

Join Our WhatsApp Group

Trending

To Top
Don`t copy text!