‘ആ ഏഴംഗ സംഘം നാളെ കടലിലേക്ക് ഇറങ്ങുകയാണ്’; അടിത്തട്ടിന് ആശംസകളുമായി ഷൈന്‍ ടോം ചാക്കോ

ജിജോ ആന്റണിയുടെ സംവിധാനത്തില്‍ ഷൈന്‍ ടോം ചാക്കോ,സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘അടിത്തട്ട് ‘ നാളെ പ്രദര്‍ശനത്തിനെത്തും. കടലിന്റെ അടിത്തട്ടിലേക്കുള്ള ഏഴംഗ സംഘത്തിന്റെ യാത്രയാണ് സിനിമയുടെ പ്രമേയം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ചിത്രത്തിലെ…

ജിജോ ആന്റണിയുടെ സംവിധാനത്തില്‍ ഷൈന്‍ ടോം ചാക്കോ,സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘അടിത്തട്ട് ‘ നാളെ പ്രദര്‍ശനത്തിനെത്തും. കടലിന്റെ അടിത്തട്ടിലേക്കുള്ള ഏഴംഗ സംഘത്തിന്റെ യാത്രയാണ് സിനിമയുടെ പ്രമേയം. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളിലൊരാളാകുന്ന ഷൈന്‍ ടോം ചാക്കോ ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. ചിത്രത്തില്‍ ആംബ്രോസ് എന്ന കഥാപാത്രത്തെയാണ് ഷൈന്‍ ടോം ചാക്കോ അവതരിപ്പിച്ചിരിക്കുന്നത്.

ആംബ്രോസ്, മാര്‍ക്കോസ്, ഡിങ്കന്‍, നെല്‍സണ്‍, കാംബ്ലി, ജോസഫ്, മുള്ളന്‍ എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. ആംബ്രോസ്സും മാര്‍ക്കോസും ഡിങ്കനും നെല്‍സണും കാംബ്ലിയും ജോസഫും മുള്ളനും കൂടുന്ന ഏഴംഗ സംഘം നാളെ ‘ഇന്ത്യ’ എന്ന ബോട്ടില്‍ കടലിലേക്കിറങ്ങുകയാണ്. ‘അടിത്തട്ട്’ നാളെ മുതല്‍ നിങ്ങളുടെ തൊട്ടടുത്ത തീയറ്ററുകളില്‍ എന്നാണ് ഷൈന്‍ ടോം കുറിച്ചിരിക്കുന്നത്.അഷ്ടമുടിക്കായലില്‍ നിന്നും അറബിക്കടലിലേക്കുള്ള തന്റെ ജീവിതം ഊതിക്കാച്ചി ഉരുക്കാക്കിയ കരുത്താനാണ് ആംബ്രോസ് എന്നാണ് ഷൈന്‍ ടോമിന്റെ കഥാപാത്രത്തെ കുറിച്ച് പറയുന്നത്. ആംബ്രോസ്സാണ് സംഘത്തിലെ ഏഴു പേരിലെ ഒന്നാം ശക്തിയും. മിഡില്‍ മാര്‍ച്ച് സ്റ്റുഡിയോസ്, കാനായില്‍ ഫിലിംസ് എന്നീ ബാനറുകളില്‍ സൂസന്‍ ജോസഫും സിന്‍ട്രീസ്സതും ചേര്‍ന്നാണ് അടിത്തട്ട് നിര്‍മ്മിച്ചിരിക്കുന്നത്.