ഷൈന്‍ ടോം ചാക്കോ ഐഫോണ്‍ വിരോധിയാണോ…? നടന്റെ മറുപടി വൈറലാകുന്നു!!

മലയാള സിനിമാ രംഗത്ത് ഏറെയും നെഗറ്റീവ് ഷെയ്ഡ് റോളുകളില്‍ തിളങ്ങുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. അഭിനയം എന്ന പോലെ താരത്തിന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഫോര്‍ത്ത് ന്യൂസിന് അനുവദിച്ച്…

മലയാള സിനിമാ രംഗത്ത് ഏറെയും നെഗറ്റീവ് ഷെയ്ഡ് റോളുകളില്‍ തിളങ്ങുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. അഭിനയം എന്ന പോലെ താരത്തിന്റെ അഭിമുഖങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഫോര്‍ത്ത് ന്യൂസിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ ആപ്പിള്‍ ഐ ഫോണിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. കാലാ കാലങ്ങളായി അവര്‍ നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്.

ഇപ്പോള്‍ പതിനാലാമത്തെ ഫോണും എന്നാണ് നടന്‍ അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. ഉടനെ ആപ്പിള്‍ വിരോധിയാണോ എന്ന അവതാരകയുടെ ചോദ്യത്തിന് അല്ലല്ല.. ഞാന്‍ ഓറഞ്ചേ കഴിക്കൂ എന്നാണ് നടന്‍ മറുപടി പറഞ്ഞത്. വീണ്ടും ഐഫോണ്‍ വിരോധിയാണോ എന്ന ചോദ്യത്തിന്.. മുപ്പതിനായിരം രൂപയ്ക്ക് ഇറക്കിയിട്ട് ഇപ്പോള്‍ എത്രയായി. ഐഫോണ്‍ 14 ഇഷ്ടപ്പെട്ടില്ല എന്നല്ല.. മുപ്പതിനായിരും രൂപയ്ക്ക് തുടങ്ങിയ കളിയല്ലേ ഇത്.. ഇപ്പോള്‍ ഒരുലക്ഷത്തി മുപ്പതിനായിരം ആയില്ലേ.. എന്നും ഷൈന്‍ ചോദിക്കുന്നു. എന്താണിപ്പോള്‍ ഇതില്‍ വ്യത്യാസം…

ഞാന്‍ ഒരു ഏഴൊക്കെ ആയപ്പോഴേ കളി നിര്‍ത്തി.. ഇതേ സാധനം തന്നെയല്ലേ അവര്‍ വലിപ്പം കൂട്ടിയും കുറച്ചു എല്ലാം വില്‍ക്കുന്നത്. എത്ര രൂപയെന്ന് വെച്ചാണ് ഫോണിന് വില കൂട്ടുന്നത്.. ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെയാരുമില്ലേ എന്നും ഷൈന്‍ ടോം ചാക്കോ അഭിമുഖത്തില്‍ വെച്ച് ചോദിക്കുന്നു. തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന ഷൈനിന്റെ പല അഭിമുഖങ്ങളും ഇതിന് മുന്‍പും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിട്ടുണ്ട്. അതേസമയം, താരത്തിന്റെ നിരവധി സിനിമകളാണ് ഇപ്പോള്‍ അണിയറയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. പടവെട്ട്, അടി, റോയ് എന്നീ സിനിമകളില്‍ പ്രധാന വേഷം കൈകാര്യം ചെയ്താണ് ഷൈന്‍ ടോം ചാക്കോ എത്തുന്നത്.

 

View this post on Instagram

 

A post shared by The Fourth (@fourthnews)