മമ്മൂക്കയുടെ ആ സ്വഭാവം ദുല്‍ഖറിന് ഇല്ല! ഷൈന്‍ ടോം ചാക്കോയുടെ വെളിപ്പെടുത്തല്‍!

മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും ഷൈന്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറുന്നത്. മമ്മൂക്കയ്ക്ക് ഒപ്പവും…

മലയാള സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും ദുല്‍ഖറിനെ കുറിച്ചും ഷൈന്‍ വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായി മാറുന്നത്. മമ്മൂക്കയ്ക്ക് ഒപ്പവും ദുല്‍ഖറിന് ഒപ്പവും അഭിനയിച്ചു.. ഈ അനുഭവം പങ്കുവെച്ചുകൊണ്ട് കൗമുദി മൂവീസിന് അനുവദിച്ച നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം ചാക്കോ ഇതേ കുറിച്ച് തുറന്ന് സംസാരിച്ചത്. താന്‍ ആദ്യം കരുതിയത് മമ്മൂക്കയ്ക്ക് ഒപ്പം ഇടപഴകാന്‍ ആയിരിക്കും പാട് എന്നാണ്..

എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ച് ആയിരുന്നു. ദുല്‍ഖറിനൊപ്പം ആണ് കംഫര്‍ട്ടബിള്‍ ആകാന്‍ പാടായിരുന്നു. കാരണം, ഞാന്‍ മമ്മൂക്കയോടൊപ്പം അദ്ദേഹത്തിന്റെ സിനിമകളില്‍ നേരത്തെ തന്നെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. കറുത്ത പക്ഷികള്‍, രാപ്പല്‍, ഡാഡികൂള്‍ എന്നീ ചിത്രങ്ങളില്‍ എല്ലാം മമ്മൂക്കയ്ക്ക് ഒപ്പം ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് അദ്ദേഹത്തോടൊപ്പം അഭിനയിച്ചത്. ദുല്‍ഖറിനോട് ഞാന്‍ അധികം സംസാരിക്കാറില്ലായിരുന്നു. പക്ഷേ മമ്മൂക്ക സെറ്റില്‍ നന്നായി സംസാരിക്കും.. നമ്മളെ കംഫര്‍ട്ട് ആക്കുമെന്ന് അല്ല.. നമ്മള്‍ കംഫര്‍ട്ട് ആയി വരും…

എന്നാണ് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്. അദ്ദേഹത്തോട് അങ്ങനെ കയറിയങ്ങ് നമുക്ക് സംസാരിക്കാന്‍ പറ്റില്ല.. ഇത്രയും കാലത്തിന് ശേഷം ഇപ്പോഴാണ് മമ്മൂക്കയോടുള്ള സംസാരം കുറച്ച് ഈസിയായത് എന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തില്‍ കൂടുതല്‍ അടുത്തു എന്നും ഷൈന്‍ പറഞ്ഞു. ദുല്‍ഖറിനൊപ്പം കുറുപ്പ് എന്ന ചിത്രത്തിലാണ് ഷൈന്‍ ടോം ചാക്കോ അഭിനയിച്ചിരുന്നത്.

ദുല്‍ഖറുമായി എനിക്ക് മറ്റ് പ്രശ്‌നം ഒന്നുമില്ലെന്നും നടന്‍ പറയുന്നു. അതേസമയം, മലയാള സിനിമകളില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത നടന്‍ ആയി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഷൈന്‍ ടോം ചാക്കോ.. കുമാരിയാണ് നടന്‌റെ ഏറ്റവും പുതിയ ചിത്രം. ഷൈനിന്റെ മറ്റ് ചിത്രങ്ങളും അണിയറയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.