ജയിലില്‍ കിടന്നപ്പോള്‍ ഇനി സിനിമ കിട്ടില്ലെന്ന് കരുതി.. പക്ഷേ മമ്മൂക്ക ചേര്‍ത്ത് പിടിച്ചു!! ഷൈന്‍ ടോം ചാക്കോ

സ്വാഭാവികാഭിനയം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയനായി മാറിയ യുവനടനാണ് ഷൈന്‍ ടോം ചാക്കോ. ഇതിഹാസയിലൂടെയാണ് ഷൈന്‍ ശ്രദ്ധിക്കപ്പെടുന്നത്.
അതേസമയം, കരിയറിലെ മികച്ച സമയത്താണ് താരം മയക്കുമരുന്ന് കേസില്‍ ജയിലിലാവുന്നത്. ഇപ്പോഴിതാ ആ കാലത്തെ കുറിച്ച് തുറന്നുപറയുകയാണ് താരം.

ജയിലില്‍ കിടന്ന സമയത്ത് ഒരാള്‍ പോലും ഇനി സിനിമയില്‍ അവസരം ലഭിക്കില്ലെന്ന് കരുതിയിരുന്നെന്ന് ഷൈന്‍ ടോം ചാക്കോ പറയുന്നു. അതുകൊണ്ടുതന്നെ ഒരാള്‍ തന്നെ സിനിമയിലേക്ക് വിളിക്കുന്നത് വലിയ സന്തോഷമുള്ള കാര്യമായിരുന്നു.

ആ അവസരം കാശ് കുറഞ്ഞാലും വേണ്ടെന്ന് വെയ്ക്കില്ല. പൈസ കുറഞ്ഞാലും ജോലി ഇല്ലാത്ത അവസ്ഥയാണ് ഏറ്റവും മോശമെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

തന്റെ തിരിച്ചുവരവിന് മമ്മൂട്ടി നല്‍കിയ ആത്മവിശ്വാസം ചെറുതല്ലെന്ന് ഷൈന്‍ പറയുന്നു. ആരും കൂടെ കൂട്ടില്ല എന്നു കരുതിയ ആളെ മമ്മൂക്ക് ചേര്‍ത്ത് പിടിച്ചു.

ആ സമയത്ത് ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. ആരും എന്നെ വിളിക്കില്ല. ആരും എന്റെ കൂടെ ഇനി ഫോട്ടോ എടുക്കില്ല. ആരും എന്നെ കൂട്ടത്തില്‍ കൂട്ടില്ല എന്നൊക്കെ. ഞാന്‍ അതിനുശേഷം ആരോടൊപ്പവും സെല്‍ഫി എടുക്കാറില്ല. പ്രത്യേകിച്ച താരങ്ങള്‍ക്കൊപ്പം എടുത്തിട്ടില്ല.

എന്നാല്‍ ഭീഷ്മയുടെ സമയത്ത് മമ്മൂക്കയാണ് ഷൈനേ വന്നേ നമുക്ക് ഒരു ഫോട്ടോയെടുക്കാം എന്നുപറഞ്ഞത്. അതൊക്കെ വളരെയധികം ആത്മവിശ്വാസം ഉണ്ടാക്കിയതാണ്. ഒരു നടന്‍ എന്ന രീതിയിലും ഇങ്ങനെ ഒരു അവസ്ഥയില്‍ നിന്ന് വന്ന ആള്‍ എന്ന നിലയിലും തനിക്ക് ശക്തിയും ആത്മവിശ്വാസവും നല്‍കി.

ബിലഹരിയുടെ സംവിധാനം ചെയ്യുന്ന കുടുക്കാണ് ഷൈനിന്റേതായി ഇനി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷനിടെയാണ്
ജയില്‍ കിടന്ന നാളുകളെ കുറിച്ചും ഷൈന്‍ പറഞ്ഞത്.

Previous articleകിടിലന്‍ ആക്ഷനുമായി ‘ആര്‍ഡിഎക്സ്’ വരുന്നു!!! ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു
Next articleകുട്ടിയുടെ ഷൂ അബദ്ധത്തില്‍ ആനക്കൂട്ടില്‍ വീണു…തുമ്പികൈയില്‍ എടുത്ത് നല്‍കി കൊമ്പന്റെ സ്‌നേഹം