മകൾ മരിച്ചു കഴിഞ്ഞിട്ട് ഭർത്താവിനെയും വീട്ടുകാരെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

ജീവിച്ചിരിക്കുമ്പോൾ നീതി കിട്ടുന്നതല്ലേ മരിച്ചു കഴിഞ്ഞു നീതിക്ക് വേണ്ടി കരയുന്നതിലും നല്ലത്? മകൾ മരിച്ചു കഴിഞ്ഞിട്ട് എല്ലാം അറിയാമായിരുന്ന അവളുടെ വീട്ടുകാർ ഭർത്താവിനെയും വീട്ടുകാരെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം എന്ന് ഡോക്ടർ ഷിനു…

ജീവിച്ചിരിക്കുമ്പോൾ നീതി കിട്ടുന്നതല്ലേ മരിച്ചു കഴിഞ്ഞു നീതിക്ക് വേണ്ടി കരയുന്നതിലും നല്ലത്? മകൾ മരിച്ചു കഴിഞ്ഞിട്ട് എല്ലാം അറിയാമായിരുന്ന അവളുടെ വീട്ടുകാർ ഭർത്താവിനെയും വീട്ടുകാരെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം എന്ന് ഡോക്ടർ ഷിനു ശ്യാമളാൻ, മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ശാസ്താംകോട്ടയിൽ വിസ്മയ എന്ന യുവതിക്ക് സംഭവിച്ചത്, കൈനിറയെ പൊന്നും പണവും നൽകി വിവാഹം കഴിപ്പിച്ച് അയച്ചിട്ടും സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനമാണ് വിസ്മയ ഭർതൃ ഗൃഹത്തിൽ നേരിട്ടത്, ഒടുവിൽ ജീവൻ വരെ വിസ്മയക്ക് അതിനു വേണ്ടി നൽകേണ്ടി വന്നു, ഒരു നാട് മുഴുവൻ വിസ്മയയുടെ മരണത്തിൽ വേദനിക്കുകയാണ്, നിരവധി പേരാണ് വിസ്മയക്ക് അനുശോചനം അറിയിച്ച് എത്തുന്നത്, ഇപ്പോൾ ഈ സംഭവത്തിൽ തന്റെ പ്രതികരണം അറിയിക്കുകയാണ് ഷിനു ശ്യാമളൻ

മകൾ മരിച്ചു കഴിഞ്ഞിട്ട് എല്ലാം അറിയാമായിരുന്ന അവളുടെ വീട്ടുകാർ ഭർത്താവിനെയും വീട്ടുകാരെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം? ജീവിച്ചു ഇരിക്കുമ്പോൾ അവൾക്ക് ധൈര്യം പകർന്ന്, മോളെ നിനക്ക് ഉപദ്രവം ഉണ്ടെങ്കിൽ നീ ഇറങ്ങി പോരു, ഞങ്ങളുണ്ട് നിന്റെ കൂടെയെന്ന് അവർക്ക് പറയാമായിരുന്നു. വിളിച്ചു ഇറക്കി കൊണ്ടു വരാമായിരുന്നു. സമൂഹം എന്ത് ചിന്തിക്കും എന്നൊന്നും നോക്കിയാൽ ലോകത്തു ജീവിക്കാൻ സാധിക്കില്ല. സ്വന്തം ജീവന് വേണ്ടിയും മറ്റുള്ളവർക്ക് വേണ്ടിയും വിവേകത്തോടെയും ബുദ്ധിയോടെയും ജീവിച്ചിരിക്കുമ്പോൾ ചിന്തിക്കുക.

ജീവിച്ചിരിക്കുമ്പോൾ നീതി കിട്ടുന്നതല്ലേ മരിച്ചു കഴിഞ്ഞു നീതിക്ക് വേണ്ടി കരയുന്നതിലും നല്ലത്? സ്ത്രീയാണ് ധനം. സ്ത്രീധനം ചോദിക്കുന്നവന് ഒരിക്കലും പെണ്മക്കളെ കെട്ടിച്ചു കൊടുക്കരുത്. നാം വിചാരിക്കുക. ഇത്‌ വായിക്കുന്ന ഓരോരുത്തരും അങ്ങനെ ചിന്തിക്കുക. ഈ ചലഞ്ച് രക്ഷക്കർത്താക്കൾക്കും, ഇത് വായിക്കുന്ന ഓരോ പുരുഷനും സ്ത്രീക്കും ഈ ചലഞ്ച് ഏറ്റെടുക്കാം. കമെന്റ് ചെയ്യുക നിങ്ങൾ സ്ത്രീധനം കൊടുക്കില്ല, വാങ്ങില്ല എങ്കിൽ.. എന്നാണ് ഷിനു തന്റെ സോഷ്യൽ മീഡിയ വഴി ചോദിക്കുന്നത്