രോഗിക്ക് കൊറോണ സംശയമുണ്ടെന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ച ഡോക്ടറെ പിരിച്ചുവിട്ടു

ഹോസ്പിറ്റലിൽ എത്തിയ രോഗിക്ക് കൊറോണയെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചതിന് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ഡോക്ടറെ ക്ലിനിക് ഉടമ പിരിച്ചു വിട്ടു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും കൂടിയായ ഡോക്ടര്‍ ഷിനു ശ്യാമളനെയാണ് ക്ലിനിക്കിന്റെ…

shinu-shyamalan

ഹോസ്പിറ്റലിൽ എത്തിയ രോഗിക്ക് കൊറോണയെന്ന സംശയത്തെ തുടർന്ന് ആരോഗ്യ വകുപ്പിനെ അറിയിച്ചതിന് ശേഷം ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട ഡോക്ടറെ ക്ലിനിക് ഉടമ പിരിച്ചു വിട്ടു. എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും കൂടിയായ ഡോക്ടര്‍ ഷിനു ശ്യാമളനെയാണ് ക്ലിനിക്കിന്റെ ഉടമ പുറത്താക്കിയത്. കൊറോണ ഉണ്ടെന്നു സംശയിച്ച ആളിനെ കുറിച്ചും ഇവർ പോസ്റ്റ് ഇട്ടിരുന്നു. വിദേശത്ത് നിന്നും എത്തിയ വ്യക്തിക്കാണ് കൊറോണ സംശയം ഉണ്ടെന്നു ഇവർ ഉന്നയിച്ചത്. ഇത് ആരോഗ്യ വകുപ്പിനെയും പോലീസിനെയും അറിയിച്ചതിനാണ് തന്നെ ജോലിയിൽ നിന്നും പിരിച്ച് വിട്ടത് എന്ന് ഷിനു തന്റെ മറ്റൊരു ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

doctor shinu shyamalan

ഷിനുവിന്റെ പോസ്റ്റ് ഇങ്ങനെ 

സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്തതിനും ഫേസ്ബുക്കിൽ എഴുതിയതിനും, ടി. വി യിൽ പറഞ്ഞതിനും എന്നെ ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

രോഗിയുടെയോ, ക്ലിനിക്കിന്റെയോ ഒരു വിശദാംശവും ഞാൻ പുറത്തു വിട്ടിട്ടില്ല. മുതലാളി പറയുന്നത് പോലെ മിണ്ടാതെ ഒതുക്കി തീർക്കുവാൻ ഇതിൽ എന്ത് കള്ളത്തരമാണ് ഉള്ളത്? അയാൾക്ക് കൊറോണ ആണെങ്കിൽ ക്ലിനിക്കിൽ രോഗികൾ വരുമോ എന്നു തുടങ്ങി മുതലാളിയുടെ കുറെ സ്വാര്ഥമായ ചോദ്യങ്ങൾ. ക്ഷമിക്കണം. തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കും. ഇനിയും.

ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്തത്. ഇനിയും ചെയ്യും. അറിയിക്കേണ്ടവരെ ഉദ്യോസ്ഥരെ അറിയിച്ചിട്ടും രോഗിയെ ഖത്തറിലേക്ക് വിടാൻ അനുവദിച്ചവർക്ക് ഒരു കുഴപ്പവുമില്ല. ആ ഉദ്യോഗസ്ഥർ സുഖിച്ചു ജോലി ചെയ്യുന്നു. പക്ഷെ എനിക്ക് ജോലി പോയി. എന്ത് നാടാണിത്?

ഞാൻ ചെയ്തതിൽ ഒരു തെറ്റുമില്ല. ഇനിയും ശബ്‌ദിക്കും.

https://www.facebook.com/Shinuz/posts/10219052703326487