റൊമാന്റിക്ക് രംഗങ്ങളില്‍ അഭിനയിക്കുന്നത് ഭാര്യയ്ക്ക് ഇഷ്ടമല്ല!! തുറന്ന് പറഞ്ഞ് ശിവ കാര്‍ത്തികേയന്‍

തമിഴ് പ്രേക്ഷകരുടെ ഇടയില്‍ വളരെ സ്വീകാര്യതയുള്ള നടനാണ് ശിവ കാര്‍ത്തികേയന്‍. അവതാരകന്‍ ആയിട്ടായിരുന്നു ഇന്‍ഡസ്ട്രിയിലേക്കുള്ള ഈ നായകന്റെ വരവ്. പിന്നീട് ഹാസ്യകഥാപാത്രങ്ങളുടെ റോളുകളില്‍ എത്തിയ അദ്ദേഹം ഇപ്പോള്‍ നിരവധി നായക വേഷങ്ങള്‍ കൈകാര്യം ചെയ്ത്‌കൊണ്ടിരിക്കുന്നു.…

തമിഴ് പ്രേക്ഷകരുടെ ഇടയില്‍ വളരെ സ്വീകാര്യതയുള്ള നടനാണ് ശിവ കാര്‍ത്തികേയന്‍. അവതാരകന്‍ ആയിട്ടായിരുന്നു ഇന്‍ഡസ്ട്രിയിലേക്കുള്ള ഈ നായകന്റെ വരവ്. പിന്നീട് ഹാസ്യകഥാപാത്രങ്ങളുടെ റോളുകളില്‍ എത്തിയ അദ്ദേഹം ഇപ്പോള്‍ നിരവധി നായക വേഷങ്ങള്‍ കൈകാര്യം ചെയ്ത്‌കൊണ്ടിരിക്കുന്നു.

ഒരു അസ്സല്‍ പാട്ടുകാരനും കൂടിയാണ് താരം. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതം കുടുംബത്തെ എങ്ങന ബാധിക്കുന്നു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം. സിനിമയില്‍ താന്‍ അഭിനയിക്കുന്ന റൊമാന്റിക് രംഗങ്ങള്‍ ഭാര്യയ്ക്ക് ഇഷ്ടമല്ലെന്ന് ആണ് ശിവ കാര്‍ത്തികേയന്‍ പറയുന്നത്. ശിവ കാര്‍ത്തികേയന്‍ അഭിനയിക്കുന്ന ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ ഇത്തരം രംഗങ്ങള്‍ ഭാര്യ കാണാറില്ലത്രെ. ആ ഭാഗം ഒഴിവാക്കുകയാണ് ഭാര്യയുടെ പതിവ് എന്നാണ് അദ്ദേഹം പറയുന്നത്. എന്നിരുന്നാലും തന്റെ ഭാര്യ തനിക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണെന്ന് ആണ് ശിവ കാര്‍ത്തികേയന്‍ പറയുന്നത്. കരിയറിന് വലിയ പിന്തുണയാണ് പങ്കാളിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നത്.

തന്റെ സിനിമാ തിരക്കുകളെ കുറിച്ചും മറ്റും കൃത്യമായി ഭാര്യ മനസ്സിലാക്കും. വളരെ അധികം സപ്പോര്‍ട്ട് ആണ്. എനിക്ക് വേണ്ടി ഒരുപാട് അഡ്ജസ്റ്റ് ചെയ്യാറുമുണ്ട് എന്നും അദ്ദേഹം പറയുന്നു.