‘ഇത് വാലന്റൈന്‍ മാസം’; ചുവപ്പില്‍ തിളങ്ങി നടി ശിവദ- ചിത്രങ്ങള്‍

കേരള കഫേ എന്ന ചിത്രത്തിലൂടെ മലയാളി മനസില്‍ ഇടംനേടിയ നടിയാണ് ശിവദ. ശേഷം ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് ടുഗദര്‍ എന്ന ചിത്രത്തില്‍ നായികയായെത്തി തമിഴിലും മലയാളത്തിലുമായി ശിവദ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ സു സുധി വാത്മീകമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം, ശിവദ പങ്കുവെക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധ നേടാറുണ്ട്. തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് താരം കുറച്ചു നാളുകള്‍ക്ക് മുന്‍പ് വ്യക്തമാക്കിയിരുന്നു, വിവാഹശേഷം സാധാരണ നടിമാര്‍ക്ക് അവസരങ്ങള്‍ ലഭിക്കാറില്ല, എന്നാല്‍ തനിക്ക് അങ്ങനെ ആയിരുന്നില്ല വിവാഹശേഷം ആണ് തനിക്ക് അവസരങ്ങള്‍ ലഭിച്ചത് എന്ന് ശിവദ പറയുന്നു.

മകള്‍ ജനിച്ച സമയത്ത് എനിക്ക് വലിയ മൂന്നു അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നാല്‍ എനിക്ക് അത് ചെയ്യാന്‍ സാധിച്ചില്ല, മകളുടെ കാര്യം നോക്കാതെ ആ പ്രോജക്ട് ഏറ്റെടുക്കാന്‍ എനിക്ക് സാധിച്ചില്ല എന്ന് ശിവദ പറയുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ സ്വന്തമാക്കിയ നടി ശിവദ ഓണനാളിലാണ് താന്‍ അമ്മയായ വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചത്.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് കുഞ്ഞതിഥി എത്തിയതിന്റെ സന്തോഷം നടി ആരാധകരുമായി പങ്കുവെച്ചതിന് ശേഷം പൊതു പരിപാടികളിലും സിനിമകളിലും നടി സജീവമായി. ഇപ്പോളിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വളരെ ചുരുങ്ങിയ സമയം കൊണ്ട് വൈറലായിരിക്കുന്നത്. റെഡ് കുര്‍ത്തയില്‍ അതിമനോഹരിയായാണ് താരമെത്തിയത്. ഇത് വാലന്റൈന്‍ മാസമാണ്…അതിനാല്‍ ഞാന്‍ ചുവപ്പ് തിരഞ്ഞെടുക്കട്ടെ’യെന്ന തലക്കെട്ടോടു കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്.

Previous articleമോഹന്‍ലാല്‍ ഇനി ജിം കെനി!! നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും ഭദ്രനും ഒന്നിക്കുന്നു
Next article‘ശത്രുക്കളെ വേട്ടയാടാന്‍ ക്രിസ്റ്റഫര്‍’ ആവേശം കൊള്ളിച്ച് ചിത്രത്തിന്റെ പ്രമോ സോംഗ് പുറത്തുവിട്ടു