പ്രശസ്ത ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു

ദേശീയ അവാര്‍ഡ് ജേതാവായ പ്രശസ്ത ഗായകന്‍ ശിവമോഗ സുബ്ബണ്ണ അന്തരിച്ചു. 83 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ബംഗലൂരുവിലെ ജയദേവ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

കന്നഡ സിനിമയില്‍ പിന്നണി ഗാനത്തിന് ആദ്യ ദേശീയ അവാര്‍ഡ് നേടിയ ഗായകനാണ് ശിവമോഗ സുബ്ബണ്ണ. കാടു കൂടരെ എന്ന ചിത്രത്തിലെ ഗാനത്തിനായിരുന്നു പുരസ്‌കാരം ലഭിച്ചത്.

ജ്ഞാനപീഠ പുരസ്‌കാര ജേതാവായ കന്നഡ സാഹിത്യകാരന്‍ കുവെമ്പുവിന്റെ കൃതികളുടെ ആലാപനത്തിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു സുബ്ബണ്ണ. അഭിഭാഷകനായും ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Previous articleഭാര്യയെ കടന്നു പിടിച്ചത് ചോദ്യം ചെയ്ത കുടുംബനാഥന് റോഡ് നിർമ്മാണ തൊഴിലാളികളുടെ ക്രൂരമർദ്ദനം !!
Next articleഗില്ലി, പോക്കിരി എന്നീ ചിത്രങ്ങളുടെ ഒറിജിനൽ വേർഷനുകളിലെ നായകൻ മഹേഷ് ബാബു !!