കൊറോണയെ നിസ്സാരമായി ഓടിച്ചു വിട്ടു, അത് പോയപ്പോൾ ദാ വന്നു കാൻസർ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവാനി, നിരവധി സിനിമകളിൽ ശിവാനി അഭിനയിച്ച് കഴിഞ്ഞു, ബാലതാരമായിട്ടാണ് താരം എത്തിയത്, പിന്നീട് സഹനടിയായും  സഹോദരി ആയും ഒക്കെ ശിവാനി ഏറെ തിളങ്ങി, ഇപ്പോൾ ക്യാൻസറിനെ പൊരുതി തോൽപ്പിച്ച…

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശിവാനി, നിരവധി സിനിമകളിൽ ശിവാനി അഭിനയിച്ച് കഴിഞ്ഞു, ബാലതാരമായിട്ടാണ് താരം എത്തിയത്, പിന്നീട് സഹനടിയായും  സഹോദരി ആയും ഒക്കെ ശിവാനി ഏറെ തിളങ്ങി, ഇപ്പോൾ ക്യാൻസറിനെ പൊരുതി തോൽപ്പിച്ച തന്റെ കഥ പറയുകയാണ് ശിവാനി, കൊറോണ പിടിപെട്ട് കഴിഞ്ഞപ്പോൾ ക്യാൻസർ എത്തി എന്നാണ ശിവാനി പറയുന്നത്, തന്റെ രണ്ടു കീമോ കഴിഞ്ഞു ഇനി ആറെണ്ണം കൂടി ബാക്കി ഉണ്ട് എന്നാണ് താരം പറയുന്നത്.

ശിവാനിയുടെ വാക്കുകൾ ഇങ്ങനെ, അങ്ങനെ ഞാൻ ഏപ്രിലിൽ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തിൽ നിൽക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകൾ തോന്നി ബയോപ്സി എടുക്കുന്നത്…കൊറോണ പോയപ്പോൾ ദാ വന്നേക്കുന്നു കാൻസർ… എന്നെ സംബന്ധിച്ചിടത്തോളം കാൻസർ എന്ന് വെച്ചാൽ എന്നെയോ എനിക്ക് പരിചയം ഉള്ളവർക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു…’

ഇപ്പോൾ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂർ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാൻ നേരിട്ട് തുടങ്ങി…ഇതെന്റെ രണ്ടാമത്തെ കീമോ ആണ്…ആറ് എണ്ണം കൂടി ബാക്കിയുണ്ട് …. നീളൻ മുടി പോകുമ്പോൾ ഉള്ള വിഷമം കൂടുതൽ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാൻ ബോയ് കട്ട് ചെയ്തത് …ഇന്നലെ മുതൽ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു …മുഴുവനായും പോകും മുൻപ് കുറച്ച് ഫോട്ടോ എന്നെ സ്നേഹിക്കുന്നവർക്കായി പോസ്റ്റ് ചെയ്യാൻ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയർ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ’ എന്നാണ് ശിവാനി പറയുന്നത്. ശിവാനിയുടെ ഭർത്താവ് പ്രശാന്ത് പരമേശ്വരൻ ഐ.പി.എൽ താരമാണ്