ഒടുവിൽ സാന്ത്വനം വീട്ടിൽ ആരാധകർ കാത്തിരുന്ന രംഗങ്ങൾ അരങ്ങേറാൻ പോകുന്നു! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒടുവിൽ സാന്ത്വനം വീട്ടിൽ ആരാധകർ കാത്തിരുന്ന രംഗങ്ങൾ അരങ്ങേറാൻ പോകുന്നു!

shivanjali love promo

പരമ്പരയിലെ ഇപ്പോഴത്തെ പ്രധാന വിഷയം അഞ്ജലിയുടെയും ശിവന്റെയും പ്രണയം ആണ്. അപ്രതീക്ഷിതമായി വിവാഹം കഴിക്കേണ്ടി വന്നവർ ആണ് അഞ്ജലിയും ശിവനും. ശിവന്റെ സഹോദരൻ ഹരിയെ വിവാഹം കഴിക്കാൻ ആയിരുന്നു അഞ്ജലി ആഗ്രഹിച്ചിരുന്നത്. എന്നാൽ ഹരി അപർണ്ണയുടെ പ്രണയത്തിൽ ആണെന്നും ഹരിയെ തനിക്ക് വേണമെന്ന് പറഞ്ഞു കല്യാണ സമയം മണ്ഡപത്തിൽ അപർണ എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ദേവിയും ബാലനും കുഴങ്ങുകയായിരുന്നു. ഹരിക്ക് തന്നെ വിവാഹം കഴിക്കാൻ കഴിയില്ല എന്ന് കല്യാണ സമയത്ത് അറിഞ്ഞത് അഞ്ജലിക്ക് വലിയ ഷോക്ക് ആയിരുന്നു. എന്നാൽ തന്റെ അച്ഛന് വേണ്ടിയാണ് അപ്പോൾ അഞ്ജലി ഹരിയുടെ ഇളയ സഹോദരൻ ആയ ശിവനെ വിവാഹം ചെയ്തത്. പൊതുവെ മുരട്‌ സ്വഭാവമുള്ള ശിവനെ അഞ്ജലിക് കാണുന്നത് തന്നെ വെറുപ്പായിരുന്നു എങ്കിലും അഞ്ജലി ശിവനെ വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് മുൻപ് ഉണ്ടായിരുന്നത് പോലെയുള്ള പരസ്പ്പര ദേക്ഷ്യവും വെറുപ്പും വിവാഹ ശേഷവും അഞ്ജലിയും ശിവനും തുടർന്നുകൊണ്ടിരുന്നു.

എന്നാൽ ദിവസങ്ങൾ കഴിയും തോറും അഞ്ജലിയുടെയും ശിവന്റെയും വെറുപ്പ് കുറഞ്ഞു വരുകയും പരസ്പ്പരം സ്നേഹവും കരുണയും ഉണ്ടാകാനും തുടങ്ങിയിരുന്നു. എന്നാൽ രണ്ടു പേരും അത് തുറന്ന് പറയുകയോ പെരുമാറുകയോ ചെയ്തിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസത്തെ പരമ്പരയുടെ പ്രമോ വിഡിയോയിൽ അഞ്ജലിയും ശിവനും തമ്മിലുള്ള റൊമാന്റിക് രംഗങ്ങൾ ആണ് അണിയറ പ്രവർത്തകർ കാണിക്കുന്നത്. പ്രേക്ഷകർ കാണാം ആകാംഷയോടെ കാത്തിരുന്ന രംഗങ്ങൾ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ സ്വാന്തനം വീട്ടിൽഅഞ്ജലിയുടെയും ശിവന്റെയും പ്രണയമായിരിക്കും അരങ്ങേറുക എന്നതാണ് പ്രമോ വിഡിയോയിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.

ഏഷ്യാനെറ്റിൽ മികച്ച റെറ്റിങ്ങോടുകൂടി സംപ്രേക്ഷണം ചെയ്തുവരുന്ന പരമ്പരയാണ് സാന്ത്വനം. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന പരമ്പര ഇതിനോടകം തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു. മലയാളികളുടെ ഇഷ്ടതാരമായ ചിപ്പി ആണ് പരമ്പരയിൽ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവരുടെ കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങൾ ആണ് പരമ്പര പറയുന്നത്. തമിഴിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് പരമ്പരയായി പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക്ക് ആണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു വരുന്ന സാന്ത്വനം സീരിയൽ. റേറ്റിങ്ങിൽ മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനവും. ചിപ്പി രഞ്ജിത് നിർമ്മിക്ക പരമ്പരയിൽ പ്രധാന വേഷത്തിൽ ചിപ്പി എത്തുന്നുണ്ട്.

 

Trending

To Top