കന്നട താരം ശിവരാജ് കുമാർ ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിൽ

തെന്നിന്ത്യയിൽ നിറയെ ആരാധകരുള്ള താരമാണ് കന്നഡ നടൻ ശിവ രാജ്കുമാർ. അടുത്തിടെയാണ് താരം രജനികാന്ത് നായകനാവുന്ന ജയിലർ എന്ന സിനിമയിൽ താരം ഒരു പ്രാധാനവേഷത്തിൽ എത്തുന്നുണ്ട് എന്ന വാർത്ത വന്നത്. ഇപ്പോഴിതാ മറ്റൊരു തമിഴ്…

തെന്നിന്ത്യയിൽ നിറയെ ആരാധകരുള്ള താരമാണ് കന്നഡ നടൻ ശിവ രാജ്കുമാർ. അടുത്തിടെയാണ് താരം രജനികാന്ത് നായകനാവുന്ന ജയിലർ എന്ന സിനിമയിൽ താരം ഒരു പ്രാധാനവേഷത്തിൽ എത്തുന്നുണ്ട് എന്ന വാർത്ത വന്നത്. ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രത്തിന്റെ ഭാഗമാവാൻ ഒരുങ്ങുകയാണ് ശിവ രാജ്കുമാർ.

ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലറിലാണ് ശിവ രാജ്കുമാർ വേഷമിടുന്നത്. താരം സിനിമയിൽ ജോയിൻ ചെയ്തു.താരം തന്നെയാണ് ക്യാപ്റ്റൻ മില്ലറിൽ ജോയിൻ ചെയ്തത് വിവരം അറിയിച്ചത്. സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചിട്ടുണ്ട്. ക്യാപ്റ്റൻ മില്ലർ ഒരു പീരിയഡ് ഡ്രാമയാണെന്നും ശിവ രാജ്കുമാർ വ്യക്തമാക്കി. അരുൺ മാതേശ്വരാണ് സിനിമ സംവിധാനം ചെയ്യുന്നത്.നേരത്തെ ധനുഷിനെ ബൈക്ക് യാത്രികനായി അവതരിപ്പിക്കുന്ന ഒരു ഹ്രസ്വ വീഡിയോ പങ്കുവെച്ചാണ് സിനിമ ഇക്കഴിഞ്ഞ ജൂലൈയിൽ പ്രഖ്യാപിച്ചത്.

ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹനാണ് നായികയായി എത്തുന്നത്.സന്ദീപ് കിഷനും സിനിമയിൽ വേഷമിടുന്നത്.സംവിധായകൻ അരുൺ മതേശ്വരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശ് ആണ്.ക്യാപ്റ്റൻ മില്ലർ നിർമ്മിക്കുന്നത് അർജുൻ ത്യാഗരാജനും സെന്തിൽ ത്യാഗരാജനും ചേർന്നാണ്. ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണവും ടി രാമലിംഗം കലാസംവിധാനവും നിർവഹിക്കുന്നു