സ്വപ്നയുമായുള്ള സൗഹൃദം; വിശദീകരിച്ച്‌ എം ശിവശങ്കര്‍

സ്വർക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി തനിക്ക് ഉണ്ടായിരുന്നത് വെറും സൗഹൃദം മാത്രമാണെന്ന് വീണ്ടും  ആവർത്തിച്ച്  എം ശിവശങ്കര്‍, സ്വപ്നയെ അകറ്റി നിർത്താഞ്ഞത് തന്റെ പിഴ ആണെന്നും അവരുമായി തനിക്ക് യാതൊരു ബന്ധം ഇല്ലെന്നും, സ്വര്‍ണക്കടത്ത്…

swapna-suresh

സ്വർക്കടത്ത് കേസിലെ പ്രതി സ്വപ്നയുമായി തനിക്ക് ഉണ്ടായിരുന്നത് വെറും സൗഹൃദം മാത്രമാണെന്ന് വീണ്ടും  ആവർത്തിച്ച്  എം ശിവശങ്കര്‍, സ്വപ്നയെ അകറ്റി നിർത്താഞ്ഞത് തന്റെ പിഴ ആണെന്നും അവരുമായി തനിക്ക് യാതൊരു ബന്ധം ഇല്ലെന്നും, സ്വര്‍ണക്കടത്ത് കേസിനെ കുറിച്ച്‌ അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ല  എന്നുമാണ് എം ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞത്. സ്വപ്ന സുരേഷില്‍ നിന്ന് 50000 രൂപ  വാങ്ങിയതിനെ കുറിച്ച് എന്‍എഐ ശിവശങ്കറിനോട് ചോദിച്ചു, അത് കടമാണോ പ്രത്യുപകരമായി കിട്ടിയതാണോ എന്നായിരുന്നു അവരുടെ ചോദ്യം.

അത് താൻ കടം വാങ്ങിയ പണം ആണെന്നും ഇതുവരെ അത് തിരിച്ച് കൊടുത്തിട്ടില്ല എന്നും സാമ്ബത്തിക പ്രയാസം ഉണ്ടായപ്പോള്‍ പണം കടം വാങ്ങിയ കാശാണെന്നും ശിവശങ്കർ വ്യക്തമാക്കി. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി കൊച്ചിയിലെത്തിയപ്പോള്‍ സ്വപ്നയുടെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അടക്കം കുടുംബാംഗങ്ങള്‍ താമസിച്ച അതേ ഹോട്ടലില്‍ തന്നെയാണ് ആദ്യ ദിവസ ചോദ്യം ചെയ്യലിന് ശേഷം എം ശിവശങ്കറിനെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ താമിപ്പിച്ചത്.

ഒൻപത് മണിക്കൂറുകളോളം ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്തു, എന്‍ഐഎ അധികൃതര്‍ എടുത്ത് നല്‍കിയ മുറിയില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തില്‍ തന്നെയാണ് എം ശിവശങ്കര്‍ താമസിച്ചത് . ശിവശങ്കറിന്റെ മൊഴിയിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. സ്പേസ് പാർക്കിൽ എങ്ങനെ സ്വപ്നക്ക് ജോലി ലഭിച്ചു എന്ന ചോദ്യതിനു വ്യക്തത ഇല്ലാത്ത മറുപടിയാണ് നൽകിയിരിക്കുന്നത്.

തിരുവനതപുരത്ത് വെച്ചുള്ള ചോദ്യം ചെയ്യലിന് ശേഷമാണു കൊച്ചിയിൽ ചോദ്യം ചെയ്തത്. സ്വർണക്കടത്ത് കേസിൽ വളരെ കരുതലോടെയാണ് എൻഐഎ മുന്നോട്ട് പോകുന്നത്.