സുന്ദരിമാരായ ഭാര്യമാരെ ഒരു വർഷം വരെ വാടകക്ക് കൊടുക്കുന്ന ഇന്ത്യയിലെ ആ ഗ്രാമം

മഹാഭാരതത്തിൽ ഭാര്യയെ പണയം വെച്ച ഭർത്താക്കന്മാരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്, അന്ന് ഭാര്യയെ  പണയം വെച്ച യുധിഷ്ഠരന്റെ പാത പിന്തുടരുന്നവർ ഇന്നുമുണ്ട് നമ്മുടെ ഇന്ത്യയിൽ. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ഇത്തരം ആചാരങ്ങൾ ഇപ്പോഴും നടന്നു…

മഹാഭാരതത്തിൽ ഭാര്യയെ പണയം വെച്ച ഭർത്താക്കന്മാരുടെ കഥ നമ്മൾ കേട്ടിട്ടുണ്ട്, അന്ന് ഭാര്യയെ  പണയം വെച്ച യുധിഷ്ഠരന്റെ പാത പിന്തുടരുന്നവർ ഇന്നുമുണ്ട് നമ്മുടെ ഇന്ത്യയിൽ. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ഇത്തരം ആചാരങ്ങൾ ഇപ്പോഴും നടന്നു വരുന്നത്. ധനികൻമാരിൽ നിന്നും പണം വാങ്ങി ഇത്ര ദിവസത്തേക്ക് ഭാര്യമാരെ അവരുടെ ഭാര്യയായി എഴുതി കൊടുക്കുന്ന ആചാരമാണിത്. കരാർ ഉറപ്പിച്ച ശേഷം ഭാര്യമാരെ വാടക ഭാര്യ ആയിര നൽകുന്നു. ദടീച്ച പ്രത എന്നാണ് ഈ ആചാരത്തിന്റെ പേര്.

വർഷത്തിലൊരിക്കൽ ശിവപുരിയിൽ നടക്കുന്ന മണ്ഡി അഥവാ  ചന്തയിൽ ആണ് ഈ ഏർപ്പാട് നടക്കുന്നത്. സാധങ്ങൾ നിരത്തി വെച്ചിരിക്കുന്ന പോലെ അണിയിച്ചൊരുക്കി പെൺകുട്ടികളെ നിർത്തിയിരിക്കും, വിവിധ കാരണങ്ങളാൽ വിവാഹം നടക്കാതെ പോകുന്ന പുരുഷന്മാർ ആണ് ഇവരെ തേടി എത്തുന്നത്. ഒരു ദിവസം മുതൽ ഒരു വര്ഷം വരെ ഇവരുടെ കരാർ. 500 മുതൽ ലക്ഷങ്ങൾ വരെയാണ് ഇവർ നൽകുന്നത്, കാലാവധി കഴിഞ്ഞു വീണ്ടും ആ സ്ത്രീയെ വേണം എന്ന് തോന്നിയാൽ കരാർ പുതിക്കിയാൽ മതി. വേറെ ആളെ വേണമെങ്കിൽ അന്ന് ചന്തയിൽ എത്തി അടുത്ത ആളെ വാങ്ങിക്കും.

വിവാഹം കഴിഞ്ഞ സ്ത്രീകളെ ആണ് കൂടുതലും ഇങ്ങനെ നിർത്തുന്നത്, വിവാഹം കഴിക്കാത്ത പെൺകുട്ടികളെയും നിർത്താറുണ്ട്, ഇവരെ നിർത്തുന്നത് അച്ഛനോ അതോ അമ്മാവന്മാരോ ആയിരിക്കും. വിവാഹം കഴിഞ്ഞ സ്ത്രീകളെ നിർത്തുനന്ത അവരുടെ ഭർത്താക്കന്മാർ ആയിരിക്കും. പട്ടിണിയും ദാരിദ്ര്യവും ആണ് ഇതുപോലത്തെ ചടങ്ങുകൾ വളരുവാൻ കാരണം. അതുമാത്രമല്ല വിദ്യാഭ്യാസത്തിന്റെ കുറവും ഉണ്ട്, പെൺഭ്രൂണ ഹത്യ നടക്കുന്നത് മൂലം പുരുഷന്മാർക്ക് വിവാഹം കഴിക്കാൻ പെൺകുട്ടികളെ ലഭിക്കകത്തെ വരുന്നു, ഈ സാഹചര്യത്തിൽ ഇവർ മറ്റുള്ളവരുടെ ഭാര്യമാരെ മോഹിക്കുന്നു.

താഴ്ന്ന ജാതിയിൽ പെട്ട പട്ടിണിപ്പാവങ്ങൾ ആയ സ്ത്രീകൾ ആണ് ഇങ്ങനെ വില്പന ചരക്കായി മാറുന്നത്. ഈ അനാചാരത്തിനു എതിരെ നിരവധി സംഘടനകൾ മുന്നൂറ് വന്നെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചില്ല. കേസ് കൊടുത്താൽ സ്വന്തം കുടുംബം നശിക്കുമല്ലോ എന്നോർത്തു സ്ത്രീകൾ ഇതിനെതിരെ മുന്നിട്ട് ഇറങ്ങാറില്ല, ജോലി ചെയ്തു കിട്ടുന്നതിലും പത്തിരട്ടി പണം ഇങ്ങനെ ലഭിക്കുന്നത് കൊണ്ടാണ് എല്ലാവരും ഇത് പിന്തുടരുന്നത്. പോലിസിന് ഇതറിയാമെങ്കിലും പരാതി കിട്ടാതെ അവർ എന്ത് ചെയ്യാൻ. ഈ ബന്ധത്തിൽ ഉണ്ടാകുന്ന കുട്ടികളുടെ അവസ്ഥ വളരെ ദയനീയമാണ്.

കരാർ അവസാനിക്കുമ്പോൾ കുട്ടികൾ മാതാവിനോ പിതാവിനോ ഒപ്പം കഴിയും. എന്നാൽ ചില കുട്ടികളെ ഇവർ ഏറ്റെടുക്കാൻ തയ്യാറാകില്ല. കരാർ അവസാനിപ്പിച്ച് ‘അമ്മ മറ്റൊരാളെക്കൊപ്പം പോകുമ്പോൾ അനാഥമാകുന്നത് ഈ ജന്മങ്ങൾ ആണ്.