മോഹൻലാലിനൊപ്പം അഭിനയിക്കാൻ എനിക്ക് സമ്മതമാണ് !! പക്ഷെ അത് തീരുമാനിക്കേണ്ടത് ഞാനല്ല

മലയാളികൾക്ക് കുറെ നല്ല സിനിമകൾ നൽകിയ നടിയാണ് ശോഭന, അഭിനയത്തിലുപരി നല്ലൊരു നർത്തകി കൂടിയാണ് താരം, മലയാളത്തിലുപരി മറ്റു ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്, മലയാളികൾക്ക് ഒരിക്കലും  മറക്കുവാൻ സാധിക്കാത്ത ഒരു അത്ഭുത നടിയാണ് താരം,…

മലയാളികൾക്ക് കുറെ നല്ല സിനിമകൾ നൽകിയ നടിയാണ് ശോഭന, അഭിനയത്തിലുപരി നല്ലൊരു നർത്തകി കൂടിയാണ് താരം, മലയാളത്തിലുപരി മറ്റു ഭാഷകളിലും ശോഭന അഭിനയിച്ചിട്ടുണ്ട്, മലയാളികൾക്ക് ഒരിക്കലും  മറക്കുവാൻ സാധിക്കാത്ത ഒരു അത്ഭുത നടിയാണ് താരം, എന്നാൽ ഇടക്ക് കുറച്ച് നാൾ താരം സിനിമയിൽ നിന്നും വിട്ടു നിന്നു, ആ സമയം മുഴുവൻ ഡാൻസിൽ ആണ് താരം ശ്രദ്ധ കൊടുത്തത്, എന്നാൽ ദുല്ഖര് നായകനായ വരനെ ആവിശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ശോഭന വീണ്ടും വെള്ളിത്തിരയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

SHOBHANAഇപ്പോഴിതാ ഫെയ്സ്ബുക്ക് ലെെവിലൂടെ ആരാധകരുമായി സംസാരിച്ചിരിക്കുകയാണ് ശോഭന. പൊതുവെ അഭിമുഖങ്ങളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്ന ശോഭന ലെെവില്‍ വന്നതോടെ ആരാധകര്‍ ഞെട്ടി. എന്തുകൊണ്ട് സിനിമ വിട്ടെന്ന ചോദ്യത്തിന് ശോഭന നല്‍കിയ ഉത്തരം ശ്രദ്ധേയമായിരുന്നു.. ‘സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേര്‍ന്ന് നമുക്ക് ഒരുപാട് കംഫര്‍ട്ട്നെസ്സ് സിനിമ നല്‍കും. അത്രയും കംഫര്‍ട്ട് ആയാല്‍ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടത്’ ശോഭന പറഞ്ഞു. മറക്കാനാകാത്ത സിനിമകളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇന്നലെ, ഏപ്രില്‍ 18, മണിച്ചിത്രത്താഴ്,

തേന്‍മാവിന്‍ കൊമ്ബത്ത് തുടങ്ങി ചില സിനിമകളുടെ പേരെടുത്ത് താരം പരാമര്‍ശിച്ചു. മണിച്ചിത്രത്താഴില്‍ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കില്‍ തേന്‍മാവിന്‍ കൊമ്ബത്ത് താന്‍ ഏറ്റവുമധികം ആസ്വദിച്ച്‌ ചെയ്ത സിനിമയാണെന്ന് താരം പറഞ്ഞു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പമുള്ള അനുഭവങ്ങളും ശോഭന വിഡിയോയില്‍ വെളിപ്പെടുത്തി.

Mohanlal1മമ്മൂക്ക എപ്പോഴും സീനിയര്‍ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറഞ്ഞു. മോഹന്‍ലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80-s ഗ്രൂപ്പില്‍ തങ്ങള്‍ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം വെളിപ്പെടുത്തി. മോഹന്‍ലാലിനൊപ്പമുള്ള അടുത്ത സനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ശോഭന പറഞ്ഞു.