സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !! - മലയാളം ന്യൂസ് പോർട്ടൽ
Film News

സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !!

shobhana

ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് ശോഭന, താരം രാജാക്കന്മാരുടെ സ്ഥിരം നായിക ആയിരുന്നു താരം, അഭിനയത്തേക്കാൾ ശോഭന ഏറ്റവും കൂടുതൽ ഇഷ്ട്ടപെടുന്നത് നൃത്തത്തെ ആണ്, ഇടക്ക് കുറച്ച് നാൾ ശോഭന അഭിനയത്തിൽ നിന്നും മാറി നിന്നിരുന്നു, എങ്കിലും തന്റെ നൃത്തവമായി താരം മുന്നോട്ട് പോവാകുകയായിരുന്നു. കഴിഞ്ഞ ദിവസം ശോഭന തന്റെ ഫേസ്ബുക് ലൈവിൽ എത്തി ആരാധകരോടെ സംസാരിച്ചിരുന്നു. സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഒരു മണിക്കൂര്‍ നീണ്ടു നിന്ന വീഡിയോയില്‍ മറുപടി പറഞ്ഞു.

SHOBHANA

ഒരു സമയത്ത് സിനിമയില്‍ നിന്നും പിന്മാറിയിരുന്നു താരം. അതിനു പിന്നിലെ കാരണവും താരം ലൈവില്‍ വെളിപ്പെടുത്തി. ‘സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേര്‍ന്ന് നമുക്ക് ഒരുപാട് കംഫര്‍ട്ട്നെസ്സ് സിനിമ നല്‍കും. അത്രയും കംഫര്‍ട്ട് ആയാല്‍ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടത്’ ശോഭന പറഞ്ഞു. മറക്കാനാകാത്ത സിനിമകളെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ഇന്നലെ, ഏപ്രില്‍ 18, മണിച്ചിത്രത്താഴ്, തേന്‍മാവിന്‍ കൊമ്ബത്ത് തുടങ്ങി ചില സിനിമളാണ് താരം പറഞ്ഞത്.

shobhana baby

മണിച്ചിത്രത്താഴില്‍ അഭിനിയിക്കുന്നത് മാനസികമായി ഏറെ വെല്ലുവിളി തന്നതായിരുന്നെങ്കില്‍ തേന്‍മാവിന്‍ കൊമ്ബത്ത് താന്‍ ഏറ്റവുമധികം ആസ്വദിച്ച്‌ ചെയ്ത സിനിമയാണെന്ന് ശോഭന കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒപ്പമുള്ള അനുഭവങ്ങളും ശോഭന വെളിപ്പെടുത്തി. മമ്മൂക്ക എപ്പോഴും സീനിയര്‍ എന്നുള്ള അകലം പാലിക്കുന്ന ആളാണെന്നും എന്നാല്‍ വളരെ നല്ല നടനും മനുഷ്യനും ആണെന്ന് ശോഭന പറഞ്ഞു. മോഹന്‍ലാലും താനും അടുത്ത സുഹൃത്തുക്കളാണെന്നും സിനിമയിലെ 80-s ഗ്രൂപ്പില്‍ തങ്ങള്‍ അംഗങ്ങളാണെന്നും അതിലൂടെ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും താരം പങ്കുവച്ചു.

മോഹന്‍ലാലിനൊപ്പമുള്ള അടുത്ത സനിമ എന്നാണെന്ന ചോദ്യത്തിന് തനിക്ക് സമ്മതമാണെന്നും അത് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും ശോഭന പറഞ്ഞു.

Join Our WhatsApp Group

Trending

To Top
Don`t copy text!