എന്റെ കഥകളിലെ പ്രധാന പുരുഷൻ, ആരാധകർ കാത്തിരുന്ന മറുപടിയുമായി ശോഭന!

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന ഗോസിപ്പുകളി ഒന്നായിരുന്നു മോഹൻലാലും ശോഭനയും തമ്മിലുള്ള പ്രണയം. നിരവധി ഗോസിപ്പുകൾ ആയിരുന്നു ആ കാലത്ത് ഇരുവരുടെയും പേരിൽ പുറത്തിറങ്ങിയത്. എന്നാൽ അന്ന് ഇവർ രണ്ടു പേരും ഈ…

Shobana-about-Mohanlal

ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന ഗോസിപ്പുകളി ഒന്നായിരുന്നു മോഹൻലാലും ശോഭനയും തമ്മിലുള്ള പ്രണയം. നിരവധി ഗോസിപ്പുകൾ ആയിരുന്നു ആ കാലത്ത് ഇരുവരുടെയും പേരിൽ പുറത്തിറങ്ങിയത്. എന്നാൽ അന്ന് ഇവർ രണ്ടു പേരും ഈ ഗോസിപ്പുകൾക്കതിരെ പ്രതികരിച്ചിരുന്നില്ല. ഇരുവരും താരമൂല്യമുള്ള നായികയും നായകനും ആയിരുന്നു. ഇവർ തമ്മിൽ ജോഡികളായി അഭിനയിച്ച ചിത്രങ്ങൾ ഏറെ ആയിരുന്നു. അവയെല്ലാം തന്നെ മികച്ച വിജയം കൈവരിച്ചതോടെ മലയാളത്തിലെ ഭാഗ്യ ജോഡികൾ എന്നും ഇവർ അറിയപ്പെട്ടിരുന്നു.

Shobhana
Shobhana

അവയെല്ലാം തന്നെ ഗോസിപ്പുകളുടെ ശക്തി കൂട്ടിയിരുന്നു. രണ്ടു പേരും സൂപ്പർസ്റ്റാർസ് ആയിരുന്നതിനാൽ നിരവധി ഗോസിപ്പുകൾ ആയിരുന്നു ഇവരുടെ പേരിൽ പ്രചരിച്ചിരുന്നത്. എന്നാൽ ഈ ഗോസിപ്പുകൾക്ക് അവസാനം ആയത് മോഹൻലാൽ സുചിത്രയെ പ്രണയിച്ചു വിവാഹം കഴിച്ചതിനു ശേഷമായിരുന്നു. എന്നാൽ ശോഭന വിവാഹിതയാകാഞ്ഞതും പലതരത്തില് വാർത്തകൾക്കും വഴി തെളിച്ചു.
അടുത്തിടെ ശോഭന തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം ഈ ഗോസിപ്പുകൾക്കെല്ലാം മറുപടി പറഞ്ഞിരിക്കുകയാണ്. 36 വർഷത്തെ സൗഹൃദമാണ് താനും മോഹൻലാലും തമ്മിൽ ഉള്ളതെന്നും തന്റെ 55 ചിത്രങ്ങളിലെ നായകൻ കൂടി ആയിരുന്നു മോഹൻലാലുമെന്നാണ് ചിത്രത്തിനൊപ്പം ശോഭന കുറിച്ചത്.ഇതോടെ പ്രചരിച്ചിരുന്ന വാർത്തകൾ എല്ലാം വെറും ഗോസിപ്പുകൾ മാത്രമായിരുന്നുവെന്ന് ഇവരുടെ ആരാധകർക്കും ബോധ്യമായിരിക്കുകയാണ്.
ആ കാലങ്ങളിൽ നിരവധി വാർത്തകൾ തങ്ങളെ പറ്റി പ്രചരിച്ചിരുന്നുവെങ്കിലും മോഹൻലാലും ശോഭനയും അത് കാര്യമാക്കാനോ അതിനെതിരെ പ്രതികരിക്കാനോ പോയിരുന്നില്ല. തങ്ങളുടെ പ്രവർത്തികളിലൂടെ അത് വെറും ഗോസിപ്പുകൾ മാത്രമായിരുന്നുവെന്നു കാലക്രമേണ ഇവർ തെളിയിക്കുകയായിരുന്നു. പ്രൊഫെഷണൽസ് ആയിട്ടുള്ള അടുത്ത സുഹൃത്തുക്കൾ മാത്രമായിരുന്നു തങ്ങൾ എന്നും ഇവർ ഇപ്പോൾ തെളിയിച്ചിരിക്കുകയാണ്. ഇതോടെ ആരാധകർ കാത്തിരുന്ന ചോദ്യത്തിന് കൃത്യമായ മറുപടി കൊടുത്തിരിക്കുകയാണ് ശോഭന.