മകള്‍ നാരായണിയ്‌ക്കൊപ്പം വെസ്റ്റേണ്‍ ഡാന്‍സിന് ചുവടുവച്ച് ശോഭന!!

മലയാളത്തിന്റെ പ്രിയ താരമാണ് നടി ശോഭന. നടി മാത്രമല്ല മികച്ച നര്‍ത്തകിയുമാണ് താരം. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തലോകത്ത് താരം സജീവമാണ്. സോഷ്യലിടത്തും വീഡിയോകളും ചിത്രങ്ങളുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മാതൃദിനത്തില്‍ ശോഭന പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. മകള്‍ അനന്തനാരായണിയ്‌ക്കൊപ്പം വെസ്റ്റേണ്‍ ഡാന്‍സിന് ചുവടുവെക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും മകള്‍ നാരായണിയുടെ ചിത്രങ്ങളൊന്നും താരം പങ്കുവയ്ക്കാറുള്ളൂ.

ആദ്യമായിട്ടാണ് താരം മകളുടെ വീഡിയോ പങ്കുവയ്ക്കുന്നത്. എവരി ടൈം വി ടച്ച് എന്ന ഗാനത്തിനാണ് ആമ്മയും മകളും ചുവടുവയ്ക്കുന്നത്. ഈ നിസാര കാര്യം അത്ര എളുപ്പമല്ല എന്ന ക്യാപ്ഷനോടെയാണ് രസകരമായ വീഡിയോ താരം പങ്കുവച്ചത്. സാരിയുടുത്താണ് മാം ഡോട്ടര്‍ ഡ്യുയൊ ഡാന്‍സ്.

അമ്മയൈയും മകളെയും ഒരുമിച്ചു കാണാനായ സന്തോഷം ആരാധകരും പങ്കുവയ്ക്കുന്നുണ്ട്.
സാരിയുടുത്തപ്പോള്‍ നാരായണി വലിയ പെണ്ണായല്ലോ, നൃത്തത്തില്‍ പുലിയാണെങ്കിലും മകള്‍ക്കൊപ്പം പിടിച്ച് നില്‍ക്കാന്‍ ശോഭനയ്ക്ക് പറ്റുന്നില്ലേ, എന്നൊക്കെയാണ് വീഡിയോയാക്ക് താഴെ നിറയുന്ന കമന്റുകള്‍.

മഞ്ഞ നിറത്തിലുള്ള സാരിയും ആഭരണങ്ങളും അണിഞ്ഞ് നീളന്‍ മുടി അഴിച്ചിട്ടാണ് നാരായണി വീഡിയോയിലുള്ളത്. റോസ് നിറത്തിലുള്ള സാരിയും ആഭരണങ്ങളുമായിരുന്നു ശോഭന ധരിച്ചത്.

അവിവാഹിതയായ ശോഭന 2011ലാണ് പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. കൈക്കുഞ്ഞായിരുന്ന പ്രായത്തിലാണ് നാരായണിയെ ദത്തെടുത്തത്. കുഞ്ഞിന്റെ ചോറൂണിന്റെ ചിത്രങ്ങളെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ശോഭന മലയാള സിനിമയില്‍ വീണ്ടും സജീവമാകുകയാണ്. മോഹന്‍ലാലിന്റെ നായികയായിട്ടാണ് ശോഭനയുടെ തിരിച്ചുവരവ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് 15 വര്‍ഷത്തിന് ശേഷം താരങ്ങള്‍ ഒന്നിയ്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിയ്ക്കുകയാണ്.