ബ്ലൗസ് ഇല്ലാതെ ചേലമാത്രം ഉടുക്കേണ്ട രംഗമായിരുന്നു അത്, അന്ന് ശോഭന അത് നിരസിച്ചു!

മലയാള സിനിമയിലെ മികച്ച നടികളിൽ ഒരാൾ ആണ് ശോഭന. നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം നടിയെന്ന നിലയിൽ മാത്രമല്ല, മികച്ച ഒരു നർത്തകിയുമാണെന്നു പല തവണ തെളിയിച്ചിട്ടുണ്ട്. ശോഭനയുടെ എക്കാലത്തെയും മികച്ച…

മലയാള സിനിമയിലെ മികച്ച നടികളിൽ ഒരാൾ ആണ് ശോഭന. നിരവധി മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം നടിയെന്ന നിലയിൽ മാത്രമല്ല, മികച്ച ഒരു നർത്തകിയുമാണെന്നു പല തവണ തെളിയിച്ചിട്ടുണ്ട്. ശോഭനയുടെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഒരുപക്ഷെ ശോഭന എന്ന ഒരു നടി ഇല്ലായിരുന്നുവെങ്കിൽ മണിച്ചിത്രത്താഴ് എന്ന ചിത്രം ഉണ്ടാകില്ലായിരുന്നുവെന്ന് ചിത്രത്തിന്റെ സംവിധായകൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ശോഭനയെ കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യം തുറന്ന് പറയുകയാണ് സിനിമ തിരക്കഥാകൃത്തായ ജോൺ പോൾ. ജോൺ പോളിന്റെ വാക്കുകൾ ഇങ്ങനെ, shobhana

ഒരിക്കൽ ഞാനും ബാലു മഹേന്ദ്രനും തമ്മിൽ ഒരു ചിത്രത്തിന്റെ കഥ സംസാരിക്കുകയായിരുന്നു. അപ്പോൾ ഹിന്ദി ചിത്രം ‘മധുമതി’യിലെ വൈജയന്തിമാലയുടെ കഥാപാത്രം ഞങ്ങളെ രണ്ടുപേരെയും ഒരുപോലെ സ്വാധീനിച്ചിരുന്നു. കാടിന്റെ സമീപത്ത് താമസിക്കുന്ന ഒരു ശുദ്ധ നാട്ടിൻ പുറത്ത് കാരി പെണ്ണ് എന്ന ചിന്ത അപ്പോഴാണ് ഉണ്ടാകുന്നത്. ആ കഥാപാത്രത്തിനായി വിരിഞ്ഞ ശരീരം ഉള്ള ഒരു നായികയെ വേണമായിരുന്നു. അതും അധികം ആരും കണ്ടു പരിചയമില്ലാത്ത പെൺകുട്ടിയാവണം. അതിനായി ആദ്യം തന്നെ ഞങ്ങൾ ശോഭനയെ പരിഗണിച്ചിരുന്നു.  വൈജയന്തി മാലയുടെ വേഷം പോലെ ബ്ലൗസില്ലാതെ ചുമലുകള്‍ കാണുന്ന രീതിയില്‍ ചേലയുടുക്കുന്ന വേഷത്തിൽ വേണം തുളസി എന്ന് ആയിരുന്നു ബാലു വിചാരിച്ചിരുന്നത്. കാടിന്റെ സമീപം താമസിക്കുന്ന പെൺകുട്ടികൾ അങ്ങനെ ആയിരുന്നല്ലോ. എന്നാൽ ആ കാര്യം ശോഭനയോട് പറഞ്ഞപ്പോൾ ശോഭന അത്തരത്തിലുള്ള വേഷം ധരിക്കാൻ വിസമ്മതിക്കുകയായിരുന്നു.

എന്നാൽ അതിനു ശേഷം ശോഭന അതെ വേഷം ധരിച്ച് കുറച്ച് ചിത്രങ്ങളിൽ എത്തിയിട്ടുണ്ടായിരുന്നു. ഇതിനെകുറിച്ച് ഞാൻ ഒരിക്കൽ ശോഭനയോട് ചോദിച്ചപ്പോൾ ശോഭന പറഞ്ഞത് ഇങ്ങനെ ആയിരുന്നു. ‘ഞാന്‍ വിചാരിച്ചത് ആ കോസ്റ്റ്യൂം തീരെ മോശമായിരിക്കുമെന്നാണ്. മാത്രമല്ല ആ പ്രായത്തില്‍ എനിക്ക് സിനിമയെക്കുറിച്ച് വലിയ വിവരവുമില്ലായിരുന്നല്ലോ’ എന്നുമാണ്.