മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമയാണ് മണിച്ചിത്രത്താഴ്. നാഗവല്ലിയും രാമനാഥനും തീര്‍ത്തും നൊസ്റ്റാള്‍ജിയയാണ്. കാലമെത്ര ചെന്നാലും വീര്യം കൂടുന്ന വീഞ്ഞുപോലെ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ നൃത്തവും, മലയാളിയ്ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. 1993ല്‍ ഫാസിലിന്റെ സംവിധാനത്തിലിറങ്ങിയ ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, തിലകന്‍ തുടങ്ങിയവരാണു മറ്റു പ്രധാന വേഷങ്ങള്‍ ചെയ്തത്.
‘ഒരു മുറൈ വന്ത് പാര്‍ത്തായ’ നൃത്തത്തിനെ കുറിച്ച് ഇതുവരെ ആരും അറിയാത്ത രഹസ്യം പങ്കുവച്ചിരിക്കുകയാണ് നടി ശോഭന. നാഗവല്ലിയായി ശോഭനയും രാമനാഥനായി ശ്രീധറും ആണ് ചുവടുകളുമായി നിറഞ്ഞാടിയത്.
കറുത്ത നിറത്തിലുള്ള തറയില്‍ നിന്നാണ് ഇരുവരും നൃത്തം ചെയ്യുന്നത്. കറുത്ത തറ നന്നായി തിളങ്ങുന്നത് ഗാന രംഗത്തില്‍ കാണാവുന്നതാണ്. അത് തറയില്‍ എണ്ണ പുരട്ടിയതുകൊണ്ടാണെന്നാണ് ശോഭന പറയുന്നത്. മാത്രമല്ല എണ്ണമയമുള്ള തറയില്‍ നൃത്തം ചെയ്യാന്‍ താനും ശ്രീധറും ഏറെ പ്രയാസപ്പെട്ടിരുന്നെന്നും ശോഭന പറഞ്ഞു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലാണ് വര്‍ഷങ്ങള്‍ക്കിപ്പുറം അറിയാക്കഥ വെളിപ്പെടുത്തിയത്. തന്റെ നൃത്ത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ക്ക് ‘ഒരു മുറൈ വന്തു പാര്‍ത്തായ’ എന്ന ഗാനത്തിന്റെ ചുവടുകള്‍ ശോഭന പറഞ്ഞുകൊടുക്കുന്നതാണ് വീഡിയോ. ശോഭനയുടെ വിഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…