ഫാന്‍ പേജില്‍ പ്രത്യക്ഷപ്പെട്ട നടിയുടെ ഫോട്ടോ…! സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു..!

ഇഷ്ട താരങ്ങളെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും വിശേഷങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. വെള്ളിത്തിരയില്‍ കഥാപാത്രങ്ങളായി എത്തുന്നതിന് പുറമെ അഭിനേതാക്കളെ അതിനിപ്പുറവും സ്‌നേഹിക്കുന്ന ആരാധകരുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ആരാധക സ്‌നേഹത്തിന്റെ ഫലമായി നടി ശോഭനയുടെ ബാല്യകാലത്തുള്ള ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ചിലപ്പോള്‍ താരങ്ങള്‍ തന്നെ തങ്ങളുടെ പഴയകാല ചിത്രങ്ങളുമായി ആരാധകര്‍ക്ക് മുന്നില്‍ എത്താറുണ്ട്. ഇപ്പോഴിതാ നടി ശോഭനയുടെ ബാല്യകാലത്തുള്ള ഫോട്ടോകള്‍ ഒരു ഫാന്‍ പേജിലാണ് പ്രത്യക്ഷപ്പെട്ടത്.

ഫോട്ടോ ശ്രദ്ധിക്കപ്പെട്ടതോടെ സോഷ്യല്‍ മീഡിയയില്‍ നടിയുടെ ചിത്രം തരംഗമാവുകയാണ്. വിടമാട്ടേക്‌സ് എന്ന ഫാന്‍ പേജിലാണ് ശോഭനയുടെ കുട്ടിക്കാലത്തെ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളി സിനിമാപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് ശോഭന. ഇനി എത്ര നടിമാര്‍ വന്ന്‌പോയാലും സിനിമാ ആസ്വാദകര്‍ക്ക് അന്നും ഇന്നും ലേഡി സൂപ്പര്‍സ്റ്റാര്‍ ശോഭന തന്നെയാണ്. നൃത്ത കലയ്ക്ക് വേണ്ടി തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുന്ന നടിയാണ് ശോഭന .

ഇപ്പോള്‍ തരംഗമാകുന്ന താരത്തിന്റെ ഫോട്ടോയും ആ വേഷത്തില്‍ തന്നെയുള്ളതാണ്. ഒരുപാട് ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച ശോഭന, മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തന്റെ അഭിനയ ജീവിതത്തിന് ഒരു അവധികൊടുത്ത് പൂര്‍ണമായും നൃത്ത കലയില്‍ മുഴുകിയിരിക്കുകയാണ് താരം.

സോഷ്യല്‍ മീഡിയ വഴി തന്റെ നൃത്ത വിദ്യാലയത്തിലേയും തന്റെ ശിഷ്യകളുടേയും നൃത്ത വീഡിയോകളുമായി താരം ആരാധകര്‍ക്ക് മുന്‍പില്‍ എത്താറുണ്ട്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. എന്നാണ് താരത്തെ ഇനി അടുത്ത സിനിമയില്‍ കാണാന്‍ സാധിക്കുക എന്ന് താരം പങ്കുവെയ്ക്കുന്ന ഓരോ പോസ്റ്റിന് അടിയിലും ചോദ്യങ്ങളുമായി ആരാധകര്‍ എത്താറുണ്ട്.

Previous articleഅങ്ങനെ ആ ആഗ്രഹം സാധിച്ചു…! മകളോടൊപ്പം സന്തോഷ വാര്‍ത്ത ആരാധകരെ അറിയിച്ച് അര്‍ജുന്‍ അശോകന്‍..!
Next articleതീക്കൊളുത്തി വധുവും വരനും വിവാഹ വേദിയിലേക്ക്…! ഒന്നൊന്നര വരവായിപോയി..!