ചെറുപ്പക്കാര്‍ക്കൊപ്പമുള്ള ഹാങ് ഔട്ട് ഒരു പോസിറ്റീവ് എനര്‍ജി തരും : ശോഭന

തൊണ്ണൂറുകളിലെ പ്രിയനായികയാണ് ശോഭന. അഭിനേത്രിയെന്നതിന് ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ശോഭന. യൂടൂബില്‍ നൃത്തവീഡിയോകള്‍ പങ്ക് വച്ചുകൊണ്ട് ശോഭന സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. പ്രായമാകുന്നതിനെ കുറിച്ചും, പ്രായത്തെ കുറിച്ചുമൊക്കെ ശോഭന പങ്ക് വച്ച വാക്കുകളാണ്…

തൊണ്ണൂറുകളിലെ പ്രിയനായികയാണ് ശോഭന. അഭിനേത്രിയെന്നതിന് ഉപരി മികച്ച ഒരു നര്‍ത്തകി കൂടിയാണ് ശോഭന. യൂടൂബില്‍ നൃത്തവീഡിയോകള്‍ പങ്ക് വച്ചുകൊണ്ട് ശോഭന സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
പ്രായമാകുന്നതിനെ കുറിച്ചും, പ്രായത്തെ കുറിച്ചുമൊക്കെ ശോഭന പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

ശോഭനയുടെ വാക്കുകള്‍-
പ്രായം ആകുന്നത് ഒരു സ്വാഭാവികപ്രക്രിയയാണ്. നമ്മള്‍ പ്രായത്തിനെ എതിര്‍ക്കാതെ സ്വീകരിച്ചാല്‍, സന്തോഷം തരുന്ന അനുഭവം തന്നെയാണത്. കാരണം ഓരോ പ്രായത്തിലും നല്ല കുറേ കാര്യങ്ങളുണ്ടാവും മുപ്പതുക ളിലും നാല്‍തുകളിലും അമ്പതുകളിലും അറുപതുകളിലുമെല്ലാം.

പിന്നെ നല്ല ആരോഗ്യമുണ്ടെങ്കില്‍ ഒട്ടും പേടിക്കേണ്ട. സമാധാനം നിറഞ്ഞ ജീവിതം, മനസ്സ്. പിന്നെ എല്ലാക്കാ ര്യത്തിലും സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുക.എനിക്ക് ചെറുപ്പക്കാരുടെ കൂടെ ഹാങ് ഔട്ട് ചെയ്യാനിഷ്ടമാണ്. അവരുടെ കൂടെ സമയം ചെലവഴിക്കുമ്പോള്‍ ഒരു പോസിറ്റീവ് സ്പേസ് കണ്ടെത്താന്‍ കഴിയുന്നുണ്ട്. അവര്‍ക്ക് നൃത്തം പഠിപ്പിച്ചു കൊടുക്കാന്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സമൂഹത്തിന്റെ പല മേഖലകളിലുള്ളവരുമായി ഇടപെടുന്നത് സന്തോഷം തരുന്ന കാര്യമാണ്.