സിനിമ റിലീസായപ്പോള്‍ എന്റെ ശബ്ദത്തിന് പകരം വേറെ ആളുടെ ശബ്ദം.. എല്ലാം വിട്ടു..!! ഷോബി തിലകന്‍

മലയാള സിനിമയുടെ മഹാനടനാണ് തിലകന്‍. മണ്‍മറഞ്ഞ് പോയെങ്കിലും ഇന്നും പല കഥാപാത്രങ്ങളിലൂടെയും അദ്ദേഹം മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ ജീവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മക്കളും സിനിമാ രംഗത്തെ സജീവസാന്നിധ്യമാണ്. മിനിസ്‌ക്രീനിലൂടെയും ബിഗ്്‌സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ഷോബി തിലകനെ…

മലയാള സിനിമയുടെ മഹാനടനാണ് തിലകന്‍. മണ്‍മറഞ്ഞ് പോയെങ്കിലും ഇന്നും പല കഥാപാത്രങ്ങളിലൂടെയും അദ്ദേഹം മലയാളി സിനിമാ പ്രേമികള്‍ക്കിടയില്‍ ജീവിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മക്കളും സിനിമാ രംഗത്തെ സജീവസാന്നിധ്യമാണ്. മിനിസ്‌ക്രീനിലൂടെയും ബിഗ്്‌സ്‌ക്രീനിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ഷോബി തിലകനെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹം ശബ്ദം കൊടുത്ത് അനശ്വരമാക്കിയ ഒരുപാട് കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ക്ക് ഓര്‍മ്മവരും. മലയാള സിനിമയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് പരിഗണന കിട്ടുന്നില്ല എന്ന് പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പോലും പലപ്പോഴായി തുറന്ന് പറഞ്ഞിട്ടുണ്ട്,

ഇപ്പോഴിതാ ഡബ്ബിംഗിന് ശേഷം തനിക്കുണ്ടായ വിഷമകരമായ സംഭവങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ഷോബി തിലകന്‍. വിജി തമ്പി സംവിധാനം ചെയ്ത ‘നാറാണത്തു തമ്പുരാന്‍’ എന്ന ചിത്രത്തില്‍ നടന്‍ ബാബുരാജിനു ശബ്ദം കൊടുത്തുകൊണ്ട് സിനിമാ ഡബ്ബിംഗ് രംഗത്തേക്ക് ഷോബി തിലകന്‍ പ്രവേശിക്കുന്നത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞ് എന്ന സിനിമക്ക് വേണ്ടി ഡബ്ബ് ചെയ്തിട്ട്, തിയേറ്ററിലെത്തിയപ്പോള്‍ തന്റെ ശബ്ദം ഇല്ലാതിരുന്ന സംഭവത്തെ കുറിച്ച് പറയുകയാണ് അദ്ദേഹം.. താരത്തിന്റെ വാക്കുകളിലേക്ക്…

മകരമഞ്ഞ് എന്ന സിനിമ, സന്തോഷ് ശിവനായിരുന്നു അതില്‍ നായകന്‍. ഞാനായിരുന്നു സന്തോഷ് ശിവന് വേണ്ടി ഫുള്‍ പടം ഡബ്ബ് ചെയ്തത്. പടം ഡബ്ബ് ചെയ്ത് ക്ലൈമാക്സ് ആയപ്പോള്‍ലെനിന്‍ സാര്‍ (ലെനിന്‍ രാജേന്ദ്രന്‍) വന്നിട്ട്, ഷോബീ ഞാന്‍ ഹാര്‍ഡ് ഡിസ്‌ക് എടുത്തില്ല മറന്നുപോയി. ഒരു കാര്യംചെയ്യാം, എനിക്ക് കുറച്ച് വര്‍ക്ക് കൂടെയുണ്ട്. അത് കഴിഞ്ഞിട്ട് ക്ലൈമാക്സ് നമുക്ക് പിന്നീട് ചെയ്യാം, എന്ന് പറഞ്ഞു. ടോക്കണ്‍ പോലെ എനിക്ക് കുറച്ച് കാശും തന്നു. പിന്നെ ഒരു വിവരവും ഉണ്ടായില്ല. പിന്നെ നോക്കിയപ്പോള്‍ പടം റിലീസ് ആയി.

ഞാന്‍ തിയേറ്ററില്‍ പോയി പടം കണ്ടില്ല. പക്ഷെ, പിന്നീട് കണ്ടപ്പോള്‍, സന്തോഷ് ശിവന് വേണ്ടി അതില്‍ ഡബ്ബ് ചെയ്തിരിക്കുന്നത് ബിജു മേനോനാണ്. പുള്ളിക്ക് എന്റെ വോയിസ് ഇഷ്ടപ്പെട്ട് കാണില്ല. എവിടെയും എന്തെങ്കിലും പ്രശ്നം ഉണ്ടായിരിക്കും, അതുകൊണ്ട് ബിജു മേനോനെ കൊണ്ട് ചെയ്യിച്ചതായിരിക്കും, എന്ന് വിചാരിച്ച് ഞാനത് കളഞ്ഞു. ബാക്കി പൈസയും എനിക്ക് തന്നിട്ടില്ല. അതും ഞാന്‍ വിട്ടു.. എന്നാണ് താരം പറയുന്നത്… മലയാളത്തിന് പുറത്തുള്ള അഭിനേതാക്കള്‍ക്കും സിനിമകളില്‍ ഷോബി ഡബ്ബ് ചെയ്യാറുണ്ട്. എന്നാല്‍ ശരത് കുമാര്‍ അടക്കമുള്ള നടന്മാര്‍ അവിടെ അഭിമുഖങ്ങള്‍ കൊടുക്കുമ്പോള്‍ താന്‍ കഷ്ടപ്പെട്ട മലയാളം പഠിച്ചാണ് ഡബ്ബ് ചെയ്തത് എന്നാണ് പറയുക എന്നും ഷോബി ഇതിന് മുന്‍പ് പറഞ്ഞിരുന്നു.