അന്ന് താരസംഘടന അച്ഛനെ വിലക്കിയപ്പോള്‍ അദ്ദേഹം അതിനെ നേരിട്ടത് ഇങ്ങനെയായിരുന്നു- ഷോബി തിലകന്‍

മലയാള സിനിമാ താര സംഘടനയായ അമ്മയില്‍ നിന്ന് കര്‍ശന നടപടി നേരിടുന്ന ഷമ്മി തിലകനെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍, സഹോദരന്‍ ഷോബി തിലകന്റെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷമ്മി തിലകന് എതിരായ നടപടി വരുന്ന സാഹചര്യത്തിലാണ് ഷോബി തിലകന്റെ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അച്ഛന്‍ തിലകനും അമ്മ സംഘടന വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം ആ സാഹചര്യത്തെ എങ്ങനെയാണ് നേരിട്ടത് എന്നാണ് ഈ വീഡിയോയില്‍ ഷോബി തിലകന്‍ പറയുന്നത്.

ഷോബി തിലകന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… അച്ഛനെ സംബന്ധിച്ച് ആ വിലക്ക് ഒന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. സിനിമയില്‍ നിന്ന് അച്ഛനെ വിലക്കിയപ്പോള്‍ അദ്ദേഹം നാടകത്തില്‍ അഭിനയിച്ചു. പുള്ളി നേരിട്ടത് അങ്ങനെയാണ്. ഞാന്‍ ഒരു അഭിനേതാവാണ് എങ്കില്‍ എന്റെ കര്‍മ്മം ചെയ്യുന്നത് വിലക്കാന്‍ ആര്‍ക്കും അധികാരം ഇല്ലെന്നാണത്രെ അദ്ദേഹം പറഞ്ഞത്.

മാത്രമല്ല സിനിമയിലേക്ക് വിലക്കിയാല്‍ താന്‍ നാടകം ചെയ്യുമെന്നാണ് പറഞ്ഞത് എന്നും ഷോബി പറയുന്നു. അങ്ങനെ അച്ഛന്‍ എണ്‍പതോളം നാടകങ്ങളില്‍ അഭിനയിച്ചു. സംഘനയുടെ വിലക്കിനെ കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കില്ല.. അതിനുള്ളില്‍ മറ്റ് പല ഘടകങ്ങളും ഉണ്ട്. പെട്ടെന്ന് വിലക്കിയ മാനസികാവസ്ഥയില്‍ അച്ഛന്‍ എന്തെങ്കിലും പറഞ്ഞ് പോയിട്ടുണ്ടാകും.

shammi-thilakan.1.1417938

പക്ഷേ അത് പലരും മനസ്സിലാക്കിയില്ല എന്നും ഷോബി വീഡിയോയില്‍ പറയുന്നു. അതേസമയം, താരസംഘടനയില്‍ നിന്ന് പുറത്താക്കാന്‍ മാത്രം തെറ്റ് ഞാന്‍ ചെയ്തിട്ടില്ല എന്നാണ് ഷമ്മി തിലകന്‍ ഇന്നലെ മാധ്യമ പ്രവര്‍ത്തരോട് പ്രതികരിച്ചത്. അച്ഛനോടുള്ള ചിലരുടെ വൈരാഗ്യമാണ് നടപടിക്ക് പിന്നിലെന്നും ഷമ്മി തിലകന്‍ ആരോപിച്ചിരുന്നു.

Previous articleആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ പ്രസാദ് മരിച്ച നിലയില്‍
Next articleഅമ്മയെ ക്ലബിനോട് താരതമ്യം ചെയ്തു; ഇടവേള ബാബുവിനെ വിമര്‍ശിച്ച് ഗണേഷ് കുമാര്‍