ഒടുവിൽ പുതിയ അതിഥിയെ സ്വീകരിച്ച് ശ്രേയ ഘോഷാൽ, അമ്മയായ സന്തോഷത്തിൽ താരം! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഒടുവിൽ പുതിയ അതിഥിയെ സ്വീകരിച്ച് ശ്രേയ ഘോഷാൽ, അമ്മയായ സന്തോഷത്തിൽ താരം!

കുറച്ച് മാസങ്ങൾക്ക് മുൻപാണ് താൻ അമ്മയാകാൻ പോകുന്ന സന്തോഷ വാർത്ത ശ്രേയ ഘോഷാൽ ആരാധകര്മ്മയി പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയത്. 2015 ൽ ആയിരുന്നു ശ്രേയ ഘോഷാലിന്റെയും ശിലാദിത്യയുടേയും വിവാഹം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ബാല്യകാല സുഹൃത്തായ ശൈലാദിത്യയെ വിവാഹം കഴിക്കുകയായിരുന്നു. അടുത്തിടെയാണ് താരം അമ്മയാകുന്ന വിവരം പങ്കുവെച്ചിരുന്നത്. അതിനു ശേഷം തന്റെ സുഹൃത്തുക്കൾ നൽകിയ ബേബി ഷവർ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ താരം അമ്മയായ വിവരം ആണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു ശ്രയ തന്റെ ആദ്യ കുഞ്ഞിന് ജന്മം നൽകിയത്. ശ്രയ തന്നെയാണ് ഈ വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചത്. ദൈവം ഒരു ആണ്‍കുഞ്ഞിനെ നല്‍കി ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്തൊരു വികാരമെന്നായിരുന്നു ശ്രേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. സഹതാരങ്ങളും ആരാധകരും ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.

അന്യ ഭാഷ ഗായിക ആണെങ്കിൽ പോലും ശ്രയ ഘോഷാൽ മലയാളികളിൽ വളരെ വലിയ സ്വാധീനം ആണ് ഉണ്ടാക്കിയത്. മലയാളത്തിൽ ശ്രയ ഘോഷാൽ പാടിയ മുഴുവൻ ഗാനങ്ങളും വളരെ വലിയ ഹിറ്റ് ഗാനങ്ങളുടെ ലിസ്റ്റിൽ ഇടം നേടിക്കൊണ്ടിരിക്കുകയാണ്. മനോഹരമായ ശബ്‍ദവും മലയാളം വാക്കുകളിൽ ഉള്ള സ്പുടതയും ആണ് താരത്തിന് ഇത്ര ആരാധകർ ഉണ്ടാകാനുള്ള കാരണം. പത്ത് വർഷങ്ങൾക്ക് മുകളിലായി മലയാളത്തിൽ പാട്ടുകൾ പാടിക്കൊണ്ടിരിക്കുകയാണ് ശ്രയ. ഇതിനോടകം തന്നെ ലക്ഷക്കണക്കിന് മലയാളി ആരാധകരെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

Trending

To Top