പ്രേക്ഷകരുടെ പ്രിയ താര ദമ്പതികളിൽ ഒന്നാണ് സൂര്യയും ജ്യോതികയും, ജ്യോതിക അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ സൂര്യ ആണ് നിർമ്മിക്കുന്നത്, ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെ പ്രിയപ്പെട്ടതാണ്. ഇരുവരും ഒന്നിച്ച സില്ലുനു ഒരു കാതൽ ചിത്രം വളരെ ശ്രദ്ധ നേടിയിരുന്നു, ചിത്രത്തിൽ ഇരുവരുടെയും മകളയായി എത്തിയ ശ്രിയ ശർമ്മ ഇപ്പോൾ തന്റെ നിയമ പഠനം പൂർത്തീകരിച്ചിരിക്കുകയാണ്. തമിഴിന് പുറമെ ഹിന്ദി, തെലുങ്ക് തുടങ്ങിയ ചിത്രങ്ങളിലും ശ്രിയ അഭിനയിച്ചിട്ടുണ്ട്.
നാഗാർജുനയുടെ നായികയായി തെലുങ്കിൽ നിർമല കോൺവെന്റ് എന്ന ചിത്രത്തിൽ അഭിനയിച്ചതിനോടൊപ്പമാണ് തന്റെ നിയമപഠനവും താരം നടത്തിയത്. ശ്രിയയും അമ്മ റിതു ശർമയും ചേർന്ന് ഹെൽത്ത് & ഡയറ്റിങ് ടിപ്സ് പകരുന്ന ഒരു യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. സിനിമയിൽ അഭിനയിക്കുന്നതോടൊപ്പം തന്നെ കോടതിമുറിയിലെ ജീവിതവും ബാലൻസ് ചെയ്തു പോകണമെന്നാണ് തന്റെ ആഗ്രഹമെന്ന് ശ്രിയ വെളിപ്പെടുത്തി.
