ഞങ്ങൾ അഞ്ച് പേരുണ്ട്, അവർക്കെല്ലാം ഇഷ്ട്ടനുസരണം നിന്നെ ഉപയോഗിക്കണം! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഞങ്ങൾ അഞ്ച് പേരുണ്ട്, അവർക്കെല്ലാം ഇഷ്ട്ടനുസരണം നിന്നെ ഉപയോഗിക്കണം!

സോളോ എന്നാ ദുൽഖർ സൽമാൻ ചിത്രത്തിൽ കൂടി മലയാളികളുടെ ഇഷ്ടതാരമായി മാറിയതാണ് ശ്രുതി ഹരിഹരൻ. കന്നഡ ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച താരം ശേഷം തമിഴിലും അതിനു ശേഷം മലയാളത്തിലേക്കും യെത്തുകയായിരുന്നു. ഇപ്പോൾ തുടക്ക കാലത്ത് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് ശ്രുതി ഹരിഹരൻ. ശ്രുതിയുടെ വാക്കുകൾ ഇങ്ങനെ,

പതിനെട്ട് വയസ്സ് ഉള്ളപ്പോൾ ആണ് ഞാൻ കന്നഡ സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിച്ചത്.ആദ്യം അതിനായി ശ്രമിച്ചെങ്കിലും നിരാശ ആയിരുന്നു ഫലം. എന്നാൽ അതിനു ശേഷം ഒരു രണ്ടു മൂന്ന് വര്ഷം കഴിഞ്ഞു വീണ്ടും ശ്രമിച്ചു. അങ്ങനെ ഇരിക്കെ ഒരു നിർമ്മാതാവ് എന്നെ വിളിച്ചു. നായികയായി അവസരം തരാം എന്നും, ഞങ്ങൾ അഞ്ചു നിർമ്മാതാക്കൾ ഉണ്ടെന്നും ഞങ്ങൾക്ക് അഞ്ച് പേർക്കും ആവശ്യാനുസരണം നിന്നെ മാറി മാറി ഉപയോഗിക്കണം എന്നും, അതിനു നീ സമ്മതിച്ചാൽ നീ ആയിരിക്കും ഞങ്ങളുടെ ചിത്രത്തിലെ നായിക എന്നും അയാൾ ഫോണിൽ കൂടി എന്നോട് പറഞ്ഞു. ആദ്യം ഇത് കേട്ട് ഞാൻ ഞെട്ടി യെങ്കിലും തക്ക മറുപടി തന്നെ അദ്ദേഹത്തിന് കൊടുത്തു. ഞാൻ ചെരുപ്പിട്ടാണ് നടക്കുന്നത് എന്നും നേരിൽ കണ്ടാൽ അപ്പോൾ ചെരുപ്പൂരി അടിക്കുമെന്നും പറഞ്ഞു ഞാൻ ഫോൺ വെച്ച്.

ആ സംഭവത്തിന് ശേഷം ആണ് എനിക്ക് കാനഡയിലേക്ക് കുറെ നല്ല അവസരണങ്ങൾ വന്നത്. അതിനു ശേഷം ഒരു മോശം അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടില്ല. എന്നാൽ തമിഴിൽ വന്നപ്പോഴും അത്തരത്തിൽ ഒരു മോശം അനുഭവം ഒരു നിർമ്മാതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായി. അപ്പോഴും ഞാൻ പ്രതികരിച്ചു. അയാൾ എന്റെ കുറെ അവസരങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. അവസരങ്ങൾ കിട്ടുമെന്ന് കരുതി മിണ്ടാതെ ഇരിക്കുന്നതാണ് കാസ്റ്റിംഗ് കൗച്ചിനൊക്കെ വഴി ഒരുക്കുന്നത്. മിണ്ടാതെ ഇരിക്കാതെ പ്രതികരിക്കണം എന്നും താരം പറഞ്ഞു.

Join Our WhatsApp Group

Trending

To Top
Don`t copy text!