രണ്ടു ഭർത്താക്കന്മാരിൽ നിന്നും നേരിട്ടത് വലിയ ചതികൾ, ശ്രുതിയുടെ ജീവിതം! - മലയാളം ന്യൂസ് പോർട്ടൽ
Film News

രണ്ടു ഭർത്താക്കന്മാരിൽ നിന്നും നേരിട്ടത് വലിയ ചതികൾ, ശ്രുതിയുടെ ജീവിതം!

കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ കൂടി മലയാള സിനിമയിലേക്ക് കടന്ന് വന്ന കന്നഡ താരം ആണ് ശ്രുതി. കൊട്ടാരം വീട്ടിൽ അപ്പൂട്ടനിലെ അമ്പിളിയെ അറിയാത്ത മലയാളി സിനിമ പ്രേക്ഷകർ ചുരുക്കമാണ്. നാടൻ സൗന്ദര്യവും അഭിനയവും കൊണ്ട് മലയാള പ്രേഷകരുടെ മനസ്സിൽ വളരെ പെട്ടന്ന് ഇടം നേടാൻ താരത്തിന് കഴിഞ്ഞു. ആദ്യ ചിത്രം വലിയ വിജയം ആയതോടെ വീണ്ടും ധാരാളം അവസരങ്ങൾ താരത്തിന് മലയാള സിനിമയിൽ നിന്നും ലഭിച്ചു. എന്നാൽ അഭിനയിച്ച ചിത്രങ്ങൾ ഒക്കെ തുടർച്ചയായി പരാജയം നേരിട്ടതിനാൽ താരം സിനിമയിൽ നിന്ന് കുറച്ച് നാളുകൾ വിട്ട് നിൽക്കുകയായിരുന്നു. സിനിമയിൽ നേരിട്ടതിനെക്കാൾ പതിന്മടങ് പരാജയം ആണ് താരത്തിന് ജീവിതത്തിൽ നേരിടേണ്ടി വന്നത്. സംവിധായകൻ എസ് മഹേന്ദ്രനെ ആണ് താരം ആദ്യം വിവാഹം കഴിച്ചത്.

മഹേന്ദ്രന്റെ സിനിമയിലെ സ്ഥിരം നായിക ആയിരുന്നു ശ്രുതി. ശേഷം ഇരുവരും തമ്മിൽ വിവാഹിതരാകുകയായിരുന്നു. ആദ്യമൊക്കെ ദാമ്പത്യം വളരെ മനോഹരമായി തന്നെ കടന്നു പോയെങ്കിലും കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇരുവരുടെയും ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടാകാൻ തുടങ്ങി. അതോടെ 2013 ൽ ഇരുവരും തമ്മിൽ വേര്പിരിയുകയായിരുന്നു. ആദ്യ വിവാഹമോചനത്തിന് കുറച്ച് നാളുകൾക്ക് ശേഷം പത്രപ്രവർത്തകൻ ചക്രവർത്തി ചന്ദ്രചൂഢനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.

ശ്രുതിയുടെയും ചന്ദ്രചൂഢന്റെയും വിവാഹത്തിന് എതിർത്തുകൊണ്ട് മുൻഭർത്താവ് മഹേന്ദ്രൻ രംഗത്ത് വന്നിരുന്നു. എന്നാൽ അതിനെയൊക്കെ ശ്രുതി ശക്തമായി തന്നെ എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ ചന്ദ്രചൂഡൻ ആദ്യം വിവാഹം കഴിച്ചതും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും മറച്ചുവെച്ചിട്ടാണ് ശ്രുതിയെ വിവാഹം കഴിച്ചത്. ഇത് അറിഞ്ഞതോടെ ചന്ദ്രചൂഡനുമായി ഒന്നിച്ചു മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ശ്രുതിയും തീരുമാനം എടുത്ത്. ആദ്യവിവാഹം നിയമപരമായി വേർപെടുത്താതെ ആയിരുന്നു ചന്ദ്രചൂഡൻ ശ്രുതിയെ വിവാഹം ചെയ്തത്.  അത് കൊണ്ട് തന്നെ ഇവരുടെ രണ്ടാം വിവാഹത്തെ കോടതി അസാധുവാക്കുകയും ചെയ്തിരുന്നു. ചന്ദ്രചൂഡനുമായും പിരിഞ്ഞ ശ്രുതി ഇപ്പോൾ വീണ്ടും ഒറ്റയ്ക്കാണ് ജീവിതം നയിക്കുന്നത്.

Trending

To Top
Don`t copy text!