ഈ കഴിഞ്ഞ ആറ് വർഷം ഒരുപാട് കഷ്ട്ടപെട്ടു, ഒരുപാട് നിരാശപ്പെട്ടിട്ടുണ്ട്!

കുറഞ്ഞ സമയം കൊണ്ട് ഫ്‌ളവേഴ്‌സ് ചാനലിൽ മികച്ച റെറ്റിങ്ങോടെ മുന്നേറ്റം നടത്തിയ പരമ്പരയാണ് ചക്കപ്പഴം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പരമ്പരയിൽ നിരവധി താരങ്ങൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. പരമ്പരയിൽ ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്ന അർജുൻ…

Shruthi Rajanikanth about chakkappazham

കുറഞ്ഞ സമയം കൊണ്ട് ഫ്‌ളവേഴ്‌സ് ചാനലിൽ മികച്ച റെറ്റിങ്ങോടെ മുന്നേറ്റം നടത്തിയ പരമ്പരയാണ് ചക്കപ്പഴം. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന പരമ്പരയിൽ നിരവധി താരങ്ങൾ ആണ് ഉൾപ്പെട്ടിരിക്കുന്നത്. പരമ്പരയിൽ ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്ന അർജുൻ പരമ്പരയിൽ നിന്ന് കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഇപ്പോൾ ചക്കപ്പഴത്തിൽ പൈങ്കിളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശ്രുതി തന്റെ കഴിഞ്ഞുപോയ കാലത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ്.

2020 ൽ തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും വലിയ നല്ലകാര്യമാണ് ചക്കപ്പഴം എന്നാണു ശ്രുതി പറയുന്നത്. സിനിമയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെടുന്ന തരത്തിലെ കഥാപാത്രങ്ങൾ ആയിരുന്നില്ല. എന്നാൽ ചക്കപ്പഴത്തിൽ കൂടി എനിക്ക് വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞു. ആരാധകരെ ലഭിച്ചത് എന്നെ കൂടുതൽ അത്ഭുതപ്പെടുത്തി. കഴിഞ്ഞ ആറുവർഷ കാലമായുള്ള എന്റെ കഷ്ടപ്പാടിന് ശേഷമാണു എനിക്ക് ഇത് പോലെയൊരു അവസരം ലഭിച്ചത്.ആളുകൾ ശ്രദ്ധിക്കുന്ന ഒരു നടിയാകണം എന്നായിരുന്നു എന്റെ ആഗ്രഹം. അന്നൊക്കെ എന്നെ മാനസികമായി ഒരുപാട് പേര് തളർത്തിയിരുന്നു. നിരാശയും വിഷമങ്ങളും നിറഞ്ഞ നാളുകൾ ആയിരുന്നു അത്. പലപ്പോഴും എല്ലാം ഉപേക്ഷിച്ചാലോ എന്ന് വരെ ഞാൻ ചിന്തിച്ചിരുന്നു.

എന്നാൽ എന്റെ കഴിവിൽ വിശ്വാസമുള്ള ഒരേ ഒരാൾ എന്റെ അച്ഛൻ ആയിരുന്നു. എനിക്ക് വേണ്ട എല്ലാ പിന്തുണയും നൽകി എന്റെ കൂടെ നിന്നത് എന്റെ അച്ഛൻ ആയിരുന്നു. കുട്ടികാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്നെ ഓർത്ത് അച്ഛന് അഭിമാനിക്കാൻ കഴിയണം എന്നതായിരുന്നു. ചക്കപ്പഴത്തിലൂടെ ആ ആഗ്രഹം ഞാൻ സാദിച്ചുവെന്നാണ് എന്റെ വിശ്വാസം. അന്ന് എന്നെ കളിയാക്കിയവരൊക്കെ ഇപ്പോൾ എന്നെ ടിവി യിൽ കാണുമ്പോൾ ഇത് ഞങ്ങളുടെ കുട്ടിയ എന്നൊക്കെ പറയാറുണ്ട്. ശരിക്കും ചക്കപ്പഴം സെറ്റിൽ ഞങ്ങൾ എല്ലാമൊരു വീട്ടിലെ അംഗങ്ങളെ പോലെയാണ് കഴിയുന്നത്.