അമ്മമാര്‍ എന്നും കുരയ്ക്കുന്ന പട്ടികളെപ്പോലെ..! അച്ഛന്മാര്‍ അങ്ങനെയല്ല! – ശ്വേത മേനോന്‍

സിനിമയില്‍ എത്ര തിരക്കാണെങ്കിലും മകളുടെ കാര്യങ്ങള്‍ക്ക് തന്നെയാണ് താന്‍ മുന്‍ഗണന നല്‍കുന്നത് എന്ന് തുറന്ന് പറഞ്ഞ് നടി ശ്വേത മേനോന്‍. ഞാന്‍ വളരെ സ്ട്രിക്റ്റ് ആയിട്ടുള്ളൊരു അമ്മയാണ്. മകളുടെ പഠന കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച്ച…

സിനിമയില്‍ എത്ര തിരക്കാണെങ്കിലും മകളുടെ കാര്യങ്ങള്‍ക്ക് തന്നെയാണ് താന്‍ മുന്‍ഗണന നല്‍കുന്നത് എന്ന് തുറന്ന് പറഞ്ഞ് നടി ശ്വേത മേനോന്‍. ഞാന്‍ വളരെ സ്ട്രിക്റ്റ് ആയിട്ടുള്ളൊരു അമ്മയാണ്. മകളുടെ പഠന കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യാറില്ലെന്നും ശ്വേത പറയുന്നു.. അവള്‍ തന്നെയാണ് എന്റെ ആദ്യ പ്രൊജക്ട്. ഭര്‍ത്താവ് കാര്യങ്ങള്‍ ശ്രദ്ധിക്കുമെങ്കിലും ഞാന്‍ ഹാര്‍ഡ് വര്‍ക്കിംഗ ആയ അമ്മയാണ്.. സിനിമകളെ കുറിച്ച് മകളോട് അങ്ങനെ ചര്‍ച്ചകള്‍ നടത്താറില്ല..

എന്നെ അവള്‍ ക്രിട്ടിസൈസ് ചെയ്യാറുമില്ലെന്നും ശ്വേത പറയുന്നു.. വീട്ടില്‍ പൊതുവെ സിനിമയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കാറില്ല.. പഠിക്കാനിരുത്തുമ്പോള്‍ മകള്‍ പറയും.. എത്രതോ നല്ല കഥാപാത്രങ്ങള്‍ വരുന്നൂ.. സിനിമകളില്‍ നിന്ന് ഓഫര്‍ വരുന്നൂ.. അമ്മ പോയി അഭിനയിച്ചോളൂ.. പഠനം ഞാന്‍ നോക്കിക്കോളാം എന്ന്.. എന്നാല്‍ നീയാണ് എന്റെ ആദ്യത്തെ പ്രൊജക്ട് എന്ന് ഞാന്‍ അവളോട് പറയും എന്നാണ് ശ്വേത അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്. അമ്മമാര്‍ വീട്ടില്‍ എപ്പോഴും കുരയ്ക്കുന്ന പട്ടികളെ പോലെയാണ്.. നമ്മള്‍ എപ്പോഴും കുരച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് ഒരു വിലയുണ്ടാകില്ല.. എന്നാല്‍ അച്ഛന്മാര്‍ അങ്ങനെയല്ല..

അവരുടെ ഒരു നോട്ടത്തില്‍ തന്നെ എല്ലാം ഉണ്ടാവും എന്നും ശ്വേത പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രം, പള്ളിമണിയുടെ വിശേഷങ്ങള്‍ പങ്കുവെയ്ക്കവെയാണ് ശ്വേത മകളെ കുറിച്ചും കുടുംബത്തെ കുറിച്ചും തുറന്ന് പറഞ്ഞത്. ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് പള്ളിമണി.

നടി നിത്യാ ദാസ് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നായികയായി തിരിച്ച് എത്തുന്നു എന്ന പ്രത്യേകതകൂടിയുള്ള ചിത്രമാണ് പള്ളിമണി. കൈലാഷ് ആണ് ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്.