ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രത്തിന് ശ്വേതയുടെ കമെന്റ്, ഏറ്റെടുത്ത് ആരാധകരും

നിരവധി സിനിമകളിൽ കൂടി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് ശ്വേതാമേനോൻ. ശ്വേത ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപെടുന്നതായിരുന്നു, നടി മാത്രമല്ല മികച്ചൊരു അവതാരക കൂടിയാണ് ശ്വേതാമേനോൻ. അനശ്വരം എന്ന മലയാളം…

നിരവധി സിനിമകളിൽ കൂടി പ്രേക്ഷരുടെ മനസ്സിൽ സ്ഥാനം നേടിയ താരമാണ് ശ്വേതാമേനോൻ. ശ്വേത ചെയ്ത വേഷങ്ങൾ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപെടുന്നതായിരുന്നു, നടി മാത്രമല്ല മികച്ചൊരു അവതാരക കൂടിയാണ് ശ്വേതാമേനോൻ. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്നാണ് താരം മോഡലിങ്ങിലേക്ക് കടക്കുന്നത്. അഭിനയത്തിൽ തിളങ്ങാൻ കഴിഞ്ഞ ശ്വേത പിന്നീട് വിവാഹിതയായി എന്നാൽ ആദ്യ വിവാഹം പരാജയത്തിലാണ് അവസാനിച്ചത്, ബോബി ഭോസ്ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. എന്നാൽ ആ ബന്ധം വേണ്ട എന്ന് വെക്കുകയായിരുന്നു. പിന്നീട് ശ്രീനിവാസൻ മേനോനെ വിവാഹം ചെയ്യുക ആയിരുന്നു. ഇപ്പോൾ ഭർത്താവിനും മകൾക്കുമൊപ്പം സന്തോഷമായി കഴിയുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കുകയും മറ്റ് താരങ്ങളുടെ ചിത്രങ്ങൾക്കൊക്കെ കമെന്റുകൾ നൽകാറുമുണ്ട്.

Shwetha Menon.2
Shwetha Menon.2

ഇപ്പോൾ ഇത്തരത്തിൽ ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഒരു ചിത്രത്തിന് ശ്വേതാ മേനോൻ നൽകിയ കമെന്റും അതിനു ഉണ്ണി തിരിച്ച് നൽകിയ മറുപടിയും ആണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച  തന്റെ ഏറ്റവും പുതിയ ചിത്രത്തിന് ഹോട്ട് എന്നാണു ശ്വേതാ കമെന്റ് നൽകിയിരിക്കുന്നത്. ഇതിന്റെ മറുപടിയായി അത് കൊണ്ടല്ലേ ഞാൻ ബട്ടൻസ് അഴിച്ചിട്ടിരിക്കുന്നത് എന്ന മറുപടിയാണ് ഉണ്ണി കൊടുത്തത്. ഇരുവരുടെയും കമെന്റും മറുപടിയും ആരാധക ശ്രദ്ധ നേടിയിരിക്കുകയാണ് ഇപ്പോൾ. നിരവധി പേരാണ് ഇരുവരുടെയും കമെന്റുകൾക്ക് ലൈക്ക്‌ അടിച്ച് എത്തിയിരിക്കുന്നത്.

മലയാളത്തിൻ്റെ മസിലളിയൻ എന്ന പേരിൽ അറിയപ്പെടുന്ന നടനാണ് ഉണ്ണി മുകുന്ദൻ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ ഉണ്ണി തൻ്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. മേപ്പടിയാൻ എന്ന ചിത്രമാണ് ഉണ്ണി അടുത്തിടെ പൂർത്തിയാക്കിയ ചിത്രം. അണിയറയിൽ ഒരുപിടി ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒരുങ്ങുന്നത്. ചോക്കലേറ്റ് റീറ്റോൾഡ്, ബ്രൂസ്ലീ, ഭ്രമം എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി അണിയറയിലൊരുങ്ങുന്നത്.

മാമാങ്കം, മിഖായേൽ എന്നീ ചിത്രങ്ങളാണ് ഉണ്ണി മുകുന്ദൻ്റേതായി ഒടുവിൽ തീയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. ശരീര സംരക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്താറുള്ള ഉണ്ണിയുടെ വർക്ക്ഔട്ട് ചിത്രങ്ങളും വിഡിയോകളും എല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുള്ളത്.