ഇപ്പോൾ വീട്ടിലേക്ക് കയറി വന്നു, ഓർക്കുമ്പോൾ തന്നെ പേടിയാണ്! - മലയാളം ന്യൂസ് പോർട്ടൽ
Film News

ഇപ്പോൾ വീട്ടിലേക്ക് കയറി വന്നു, ഓർക്കുമ്പോൾ തന്നെ പേടിയാണ്!

മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ശ്വേതാ മേനോൻ. ഇന്ത്യയിൽ ഇപ്പോൾ വീണ്ടും രൂക്ഷം ആയിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനത്തെ കുറിച്ച് ശ്വേതാ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ  ശ്രദ്ധ നേടുന്നത്. കോവിഡിന്റെ ആദ്യ തരംഗത്തിൽ അധികം പേടി തോന്നിയിട്ടില്ല. വ്യാപനം ഉണ്ടെന്നുള്ള ഭയം ഉണ്ടായിരുന്നെങ്കിലും അവിടെ കോവിഡ് പോസിറ്റീവ് ആയി, ഇവിടെ കോവിഡ് പോസിറ്റീവ് ആയി എന്നൊക്കെയേ കേട്ടിട്ടുള്ളുവെന്നും എന്നാൽ രണ്ടാം തരംഗത്തിൽ കാര്യങ്ങൾ വളരെ രൂക്ഷം ആണെന്നും അയൽവാസികൾക്കും ബന്ധുക്കൾക്കും എല്ലാം പോസിറ്റീവ് ആയെന്ന വാർത്തയാണ് കേൾക്കുന്നത് എന്നും താരം പറഞ്ഞു.

ഇപ്പോഴത്തെ കൊവിഡിന്റെ രണ്ടാം വരവ് എന്താണെന്ന് ഒന്നും മനസിലാകുന്നില്ല. രണ്ടാമത്തെ വരവ് ഭയങ്കര അപകടമാണ്. ചെറുപ്പക്കാരുടെ ജീവന്‍ വരെ എടുക്കുന്നു. ഇത്തവണയാണ് പേടി വന്നത്. ആദ്യ തരംഗത്തിന്റെ അവസാന ഭാഗമൊക്കെ ആയപ്പോഴേക്കും ഒരു ഉത്സാഹം ഒക്കെ വന്നിരുന്നു. പേടിക്കേണ്ട എന്നൊരു തോന്നലും. എന്നാൽ ആ തോന്നലും ഉത്സാഹവും ഈ രണ്ടാം തരംഗത്തിൽ പോയി. കാരണം കോവിഡ് നമ്മുടെ വീട്ടില്‍ കയറി എത്തി എന്നൊരു അവസ്ഥയായി. ചുറ്റിനും പോസിറ്റീവ് ആയ ആളുകൾ ആണെന്നും വളരെയധികം കരുതൽ വേണമെന്നും താരം പറഞ്ഞു. shwetha menon

നിരവതി സിനിമകൾ കൊണ്ട് ശ്രദ്ധേയമായ നടിയാണ് ശ്വേതാ മേനോൻ, ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ചതാക്കാൻ ശ്വേതക്ക് കഴിഞ്ഞു. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്നാണ് താരം മോഡലിങ്ങിലേക്ക് കടക്കുന്നത്. അഭിനയത്തിൽ തിളങ്ങാൻ കഴിഞ്ഞ ശ്വേത പിന്നീട് വിവാഹിതയായി എന്നാൽ ആദ്യ വിവാഹം പരാജയത്തിലാണ് അവസാനിച്ചത്, ബോബി ഭോസ്ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. എന്നാൽ ആ ബന്ധം വേണ്ട എന്ന് വെക്കുകയായിരുന്നു. പിന്നീട് ശ്രീനിവാസൻ മേനോനെ വിവാഹം ചെയ്യുക ആയിരുന്നു. 2012 ൽ ആണ് ഇവർക്ക് മകൾ ജനിക്കുന്നത്,  മകളുടെ പ്രസവം ശ്വേതാ കളിമണ്ണ് എന്ന് സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി കാണിച്ചിരുന്നു, ഏറെ വിവാദമാണ് അന്ന് ശ്വേതക്ക് നേരെ ഉണ്ടായത്, തന്റെ മകളുടെ വിശേഷങ്ങൾ എല്ലാം തന്നെ ശ്വേത പങ്കുവെക്കാറുമുണ്ട്.

Join Our WhatsApp Group

Trending

To Top
Don`t copy text!