‘വാമനപുരം ബസ് റൂട്ടും, ദ്രോണയും ഗോള്‍ഡിനേക്കാള്‍ ഭേദമായിരുന്നു’

‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൃഥ്വിരാജ്- നയന്‍താര കൂട്ടുകെട്ടിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വാമനപുരം ബസ് റൂട്ടും, ദ്രോണയും ഗോള്‍ഡിനേക്കാള്‍…

‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൃഥ്വിരാജ്- നയന്‍താര കൂട്ടുകെട്ടിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘വാമനപുരം ബസ് റൂട്ടും, ദ്രോണയും ഗോള്‍ഡിനേക്കാള്‍ ഭേദമായിരുന്നെന്ന് പുത്രനോട് പ്രത്യേകിച്ച് പറയണ്ടാന്ന് കരുതുന്നുവെന്നാണ് ശ്യാം ദേവ് മൂവി ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ജിന്നാണ് ഇങ്ങേര്. സ്വന്തം പടത്തെ വല്ലാണ്ട് മാര്‍ക്കറ്റ് ചെയ്ത് എന്തു കൂറയും കോടികള്‍ കൊടുത്തു വാങ്ങിപ്പിച്ച ബല്ലാത്ത ജാതി ജിന്ന്.
കോവിഡ്കാലത്ത് റിലീസ് ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഒടിടി ലക്ഷ്യമാക്കി സിനിമ പ്രഖ്യാപിക്കുക. നാല് സീന് വേണ്ടി മാത്രം നയന്‍താരയെ കാസ്റ്റ് ചെയ്യുക.
അല്‍ഫോന്‍സ് പുത്രന്‍ – പൃഥിരാജ് – നയന്‍താര കൂട്ട്‌കെട്ട് എന്ന് കേട്ടതോടെ റിലീസിന് മുന്നെ ചിത്രം കോടികള്‍ വാരുന്നു.
തീയേറ്ററില്‍ ഒരാളും കയറിയില്ലെങ്കില്‍ പോലും പ്രൊഡ്യൂസറിന് നഷ്ടം വരുന്നില്ല തേപ്പ് കിട്ടിയത് OTT റൈറ്റ് വാങ്ങിയവര്‍ക്കും, സാറ്റലൈറ്റ് വാങ്ങിയവര്‍ക്കും തന്നെയല്ലെ.
റിലീസ് ദിനത്തില്‍ ഞാനും കയറി.
റിവ്യു
ഗോള്‍ഡ് എന്ന പേര് മാറ്റി ചെമ്പ് എന്നിടുക.
റിവ്യു തീര്‍ന്നു.
പുത്രന്‍ അടുത്ത പടത്തിനായ് 7 വര്‍ഷം കുത്തിയിരിക്കണ്ട 2 വര്‍ഷത്തിനകം മറ്റൊരു പടവുമായി തിരിച്ചെത്തി ഈ ക്ഷീണം തീര്‍ത്തു തരണം.
വാമനപുരം ബസ് റൂട്ടും, ദ്രോണയും ഗോള്‍ഡിനേക്കാള്‍ ഭേദമായിരുന്നെന്ന് പുത്രനോട് പ്രത്യേകിച്ച് പറയണ്ടാന്ന് കരുതുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോള്‍ഡില്‍ അവതരിപ്പിക്കുന്നത്. നയന്താരയെത്തുന്നത് സുമംഗലി ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെയിട്ടാണ്. 2021ല്‍ ഇറങ്ങിയ കുഞ്ചാക്കോ ബോബന്‍ ചിത്രം നിഴലിന് ശേഷമെത്തുന്ന നയന്‍താരയുടെ മലയാള ചിത്രമാണ് ഗോള്‍ഡ്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷമ്മി തിലകന്‍, മല്ലിക സുകുമാരന്‍, വിനയ് ഫോര്‍ട്ട്, അല്‍താഫ് സലീം, സാബുമോന്‍, ചെമ്പന്‍ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, റോഷന്‍ മാത്യു, ലാലു അലക്‌സ്, ജാഫര്‍ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മല്‍ അമീര്‍, പ്രേം കുമാര്‍, സൈജു കുറിപ്പ്, ജസ്റ്റിന്‍ ജോണ്‍, ഫയ്‌സല്‍ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ പൃഥ്വിരാജും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാജിക് ഫ്രെയിംസ് ആണ് വിതരണം. സംവിധായകനായ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷന്‍, കളര്‍ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. അല്‍ഫോണ്‍സിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോള്‍ഡ്. നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അല്‍ഫോണ്‍സിന്റെ ആദ്യ രണ്ട് ചിത്രങ്ങള്‍.