കോട്ടയം കുഞ്ഞച്ചന്റെ മുപ്പതാം വാർഷികത്തിൽ മമ്മൂക്കയും ബൈജുവും വീണ്ടും ഷൈലോക്കിലൂടെ ഒന്നിക്കുന്നു

മെഗാസ്റ്റാർ മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രൻ ആണ് ഷൈലോക്ക്, ആക്‌ഷൻ രംഗങ്ങൾ കൊണ്ടും ഏറെ മികച്ച് ചിത്രമാണ് ഷൈലോക്ക്, ഷൈലോക്കിന്റെതായി പുറത്തിറങ്ങിയ രണ്ട് ടീസറുകള്‍ക്കും മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. ഇപ്പോൾ മമ്മൂക്കയുടെ ആക്ഷന്‍ രംഗം കാണിച്ചുകൊണ്ടുളള പുതിയൊരു പോസ്റ്ററും അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുകയാണ്. ആയിരുന്നു ഷൈലോക്കിലെ ആദ്യ ടീസർ ഇറങ്ങിയ ചുരുങ്ങിയ നേരം കൊണ്ട് തന്നത് യുട്യൂബിൽ വൻ തരംഗം ആയിരുന്നു ചിത്രത്തിന്റെ ആദ്യത്തെ ടീസർ.ത്രത്തിലുടനീളം മമ്മൂട്ടി കറുത്ത വേഷമാണ് ധരിക്കുന്നത്. തമിഴിലും മലയാളത്തിലുമായിട്ടാണ് ഷൈലോക്ക് റിലീസിനെത്തുന്നത്. മലയാളത്തിനൊപ്പം ചിത്രത്തില്‍ തമിഴ് ഡയലോഗുകളും ധാരാളമുണ്ട്.

തമിഴ് നടന്‍ രാജ് കിരണ്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയും ചെയ്യുന്നു.രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. മാസ്സ് ഡയലോഗ് കൊണ്ടും സ്റ്റൈൽ കൊണ്ടും ശ്രദ്ധേയമണ് ചിത്രം. ക്രിസ്മസ് റിലീസ് ആയി ആയിരുന്നു ഈ ചിത്രം ആദ്യം പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പിന്നീട് ചിത്രത്തിന്റെ റിലീസ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. ചിത്രത്തിൽ മമ്മൂക്കയോടൊപ്പം ബൈജുവും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്.മമ്മൂക്കയോടൊപ്പം നിരവധി ചിത്രങ്ങളിൽ ഭാഗമായ താരമാണ് ബൈജു.ബൈജുവിന്റെയും മമ്മൂക്കയുടെയും മുപ്പത് വർഷം മുൻപുള്ള ചിത്രവും ഇപ്പോൾ ഉള്ള ചിത്രവും പങ്കുവെച്ച് ആരാധകർ ഈ കൂട്ടുകെട്ടിന്റെ രസകരമായ നിമിഷങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ പുനരാവിഷ്കരിക്കുകയാണ് സംഘടന രംഗങ്ങള്‍ക്കും വലിയ പ്രാധാന്യം നല്‍കികൊണ്ടാണ് ഷൈലോക്ക് ഒരുക്കിയിരിക്കുന്നത്. പലിശക്കാരനായി നെഗറ്റീവ് സ്വഭാവമുളള ഒരു റോളിലാണ് മമ്മൂട്ടി എത്തുന്നത്.

മെഗാസ്റ്റാറിനൊപ്പം തമിഴ് താരം രാജ് കിരണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.പ്രേക്ഷകരെ ഏറെ അതിശയിപ്പിച്ചിരിക്കുകയാണ് ഷൈലോക്കിലെ പലിശക്കാരൻ. വര്‍ഷങ്ങള്‍ക്ക് ശേഷം മീനയും മമ്മൂട്ടിയും ജോഡി ചേര്‍ന്ന് അഭിനയിക്കുന്നു എന്നത് ഷൈലോക്കിന്റെ പ്രത്യേകതകളിലൊന്നാണ്. കലാഭവന്‍ ഷാജോണാണ് വില്ലനായി എത്തുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അനീഷ് ഹമീദും ബിപിന്‍ മോഹനും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് രണദീവാണ്.

Krithika Kannan