തമരടിക്കണ കാലമായെടി തീയാമേ പാട്ടിനു ചുവടു വെച്ച് മമ്മൂട്ടി, ഷൈലോക്ക് Second Teaser പുറത്ത് - മലയാളം ന്യൂസ് പോർട്ടൽ
Film News

തമരടിക്കണ കാലമായെടി തീയാമേ പാട്ടിനു ചുവടു വെച്ച് മമ്മൂട്ടി, ഷൈലോക്ക് Second Teaser പുറത്ത്

shylock second teaser out

മമ്മൂട്ടിയുടെ ആരാധകർക്ക് പുതുവത്സരം ആഘോഷിക്കാൻ ഷൈലോക്കിന്റെ ടീസർ പുറത്തിറങ്ങി, പോലീസ് കാർക്കൊപ്പം അവരുടെ തൊപ്പിയും പിടിച്ച് ലാത്തിയും പിടിച്ച് ഡാൻസ് കളിക്കുന്നതാണ് പുതിയ ടീസറിൽ കാണുവാൻ സാധിക്കുന്നത്, അങ്കമാലി ഡയറീസിലെ തീയമേ എന്ന ഗാനത്തിനാണ് മമ്മൂട്ടിയും പോലീസുകാരും ചുവട് വെക്കുന്നത്, പ്രേക്ഷകരെ ഏറെ അതിശയിപ്പിച്ചിരിക്കുകയാണ് ഷൈലോക്കിലെ പലിശക്കാരൻ.

രാജാധിരാജ, മാസ്റ്റര്‍ പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. മാസ്സ് ഡയലോഗ് കൊണ്ടും സ്റ്റൈൽ കൊണ്ടും ശ്രദ്ധേയം

shylock second teaser out

ആയിരുന്നു ഷൈലോക്കിലെ ആദ്യ ടീസർ ഇറങ്ങിയ ചുരുങ്ങിയ നേരം കൊണ്ട് തന്നത് യുട്യൂബിൽ വൻ തരംഗം ആയിരുന്നു ചിത്രത്തിന്റെ ആദ്യത്തെ ടീസർ.ത്രത്തിലുടനീളം മമ്മൂട്ടി കറുത്ത വേഷമാണ് ധരിക്കുന്നത്. തമിഴിലും മലയാളത്തിലുമായിട്ടാണ് ഷൈലോക്ക് റിലീസിനെത്തുന്നത്. മലയാളത്തിനൊപ്പം ചിത്രത്തില്‍ തമിഴ് ഡയലോഗുകളും ധാരാളമുണ്ട്. തമിഴ് നടന്‍ രാജ് കിരണ്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിയ്ക്കുകയും ചെയ്യുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം മീനയും മമ്മൂട്ടിയും ജോഡി ചേര്‍ന്ന് അഭിനയിക്കുന്നു എന്നത് ഷൈലോക്കിന്റെ പ്രത്യേകതകളിലൊന്നാണ്. കലാഭവന്‍ ഷാജോണാണ് വില്ലനായി എത്തുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അനീഷ് ഹമീദും ബിപിന്‍ മോഹനും ചേര്‍ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത് രണദീവാണ്.

GOODWILL ENTERTAINMENTS

Trending

To Top