Film News

പറഞ്ഞു പറ്റിച്ചു, മോഹൻലാലിനെതിരെ പരാതിയുമായി യുവാവ്!

Shyne against mohanlal

മോഹലാലിനെതിരെ വഞ്ചനാ കുറ്റത്തിന് പരാതി നൽകിയിരിക്കുകയാണ് യുവാവ്. മോഹൻലാലിന്റെ വാക്ക് കേട്ട് സാധനം വാങ്ങിച്ചിട്ട് പറ്റിക്കപെട്ടു എന്നാണ് യുവാവ് ഉപഭോകൃത കോടതിയിൽ പറഞ്ഞത്. കൊച്ചിയിലെ മൈജി ഷോറൂമിന്റെ അംബാസിഡറായതും ഷോറൂം ഉൽഘാടനം ചെയ്തതും ഇതേ പ്രൊഡക്ടിന്റെ പരസ്യത്തിൽ അഭിനയിക്കുകയും ചെയ്തിരുന്നു മോഹൻലാൽ.  മോഹൻലാൽ ചെയ്ത പരസ്യം കണ്ട് ഒരുലക്ഷത്തി നാൽപ്പതിനായിരത്തി ഇരുനൂറുരൂപക്ക് അമ്പലപ്പുഴക്കാരനായ ഷൈൻ ആപ്പിളിന്റെ ലാപ്പ് ടോപ്പ് വാങ്ങിയിരുന്നു. എന്നാൽ ഇവരുടെ സേവനത്തിൽ തൃപ്തൻ അല്ലായെന്നും വഞ്ചിക്കപെട്ടുവെന്നും ആരോപിച്ചു യുവാവ് കോടതിയെ സമീപിച്ചിരിക്കുകയാണ്. mohanlal

മോഹൻലാൽ അവതരിപ്പിച്ച പരസ്യം കണ്ട് ഷൈൻ ഈ കഴിഞ്ഞ ജൂലൈ പതിമൂന്നാം തീയതിയാണ് കൊച്ചിയിലെ മൈജി ഷോറൂമിൽ നിന്നും ആപ്പിളിന്റെ ലാപ്പ് ടോപ്പ് സ്വന്തമാക്കുന്നത്. എന്നാൽ സെപ്റ്റംബർ ആയപ്പോഴേക്കും ലാപ്പ് ടോപ്പിന്റെ പ്രവർത്തനത്തിൽ തകരാറുകൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി. ചാർജ് ചെയ്യുമ്പോൾ ലാപ്പ് ഓവർ ഹീറ്റ് ആകുകയും വൈബ്രേഷൻ ഉണ്ടാകുകയും ചെയ്യാൻ തുടങ്ങി. ഇതോടെ ലാപ്പ് ടോപ്പ് വാങ്ങിയ മൈ ജി ഷോറൂമിനെ ഷൈൻ സമീപിച്ചു. എന്നാൽ അവർ പറഞ്ഞത് ആപ്പിളിന്റെ ഷോറൂമിൽ സമീപിക്കാൻ ആയിരുന്നു. പറഞ്ഞപ്രകാരം ഷൈൻ അവിടെ സമീപിച്ചപ്പോൾ ആപ്പിളിന്റെ ഡയറക്ട് ഓഫിസല്ലെന്നും വാറന്റി ഉപകരണങ്ങൾ നന്നാക്കാൻ കഴിയില്ല എന്നും ആയിരുന്നു അവിടെ നിന്നും ലഭിച്ച മറുപടി. mohanlal-photoshoot-by-pranav-2

ശേഷം മോഹലാലിന്റെ സമീപിച്ചെങ്കിലും മോഹൻലാൽ മറുപടിയൊന്നും നൽകിയില്ലെന്നും മോഹൻലാലിന്റെ വാക്ക് വിശ്വസിച്ചാണ് ലാപ്പ് ടോപ്പ് വാങ്ങിച്ചതെന്നും എന്നാൽ താൻ ചതിക്കപ്പെട്ടുവെന്നും ഷൈൻ കോടതിയിൽ പറഞ്ഞു. സെപ്റ്റംബർ ഇരുപതാം തീയതി വീണ്ടും ഷോറൂമിനെ സമീപിച്ചപ്പോൾ ഷൈനിന്റെ കയ്യിൽ നിന്ന് ലാപ്പ്ടോപ്പ് വാങ്ങിച്ചു വെയ്ക്കുകയും രണ്ടു ദിവസത്തിനുള്ളിൽ റീപ്ലേസ് ചെയ്യാമെന്ന് പറയുകയും ചെയ്തു. എന്നാൽ ഇത് വരെ ഷൈനിനു ലാപ് ടോപ്പ് റീപ്ലേസ് ചെയ്തു നൽകിയിട്ടില്ല. mohanlal

മോഹൻലാലിനോടുള്ള തന്റെ വിശ്വാസത്തിന്റെ പുറത്താണ് പരസ്യം കണ്ടപ്പോൾ ഇത്രയും ക്യാഷ് മുടക്കി ലാപ്പ് ടോപ്പ് വാങ്ങിച്ചതെന്നും എന്നാൽ താൻ പറ്റിക്കപെട്ടുമെന്നുമാണ് യുവാവ് കോടതിയിൽ പറഞ്ഞത്. അത് കോണ്ട് തന്നെ വഞ്ചനയും തട്ടിപ്പും നടത്തി പരസ്യം ചെയ്ത മോഹൻലാലിനെ അറസ്റ്റ് ചെയ്യണം എന്നും ഷൈൻ പറഞ്ഞു.മോഹൻലാലിനെ മൂന്നാം കക്ഷിയാക്കി ഷൈൻ നൽകിയിരിക്കുന്ന പരാതിയിൽ കടുത്ത ആരോപണങ്ങൾ ആണ് മോഹൻലാലിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

Trending

To Top